ആപ്പ് കെണിയായി; കണ്ണൂരിൽ കടലിൽ ചാടി ജീവനൊടുക്കിയ യുവതി കുടുങ്ങിയത് വൻ കെണിയിൽ; ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയെന്നു സൂചന 

കണ്ണൂര്‍: കടലില്‍ ചാടി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ റോഷിത അകപ്പെട്ടത് വന്‍ സാമ്ബത്തിക തട്ടിപ്പിലെന്ന് സൂചന.യുവതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഫോണ്‍ വഴിയുളള സാമ്ബത്തിക തട്ടിപ്പ് ഇടപാടുകളില്‍ കുരുങ്ങി വിവിധ സമയങ്ങളില്‍ പത്തുലക്ഷം രൂപയാണ് റോഷിതയ്ക്കു നഷ്ടമായത്. ഈ ബാധ്യതകള്‍ തീര്‍ക്കുന്നതിനായി സുഹൃത്തുക്കളില്‍ നിന്നുള്‍പ്പെടെ റോഷിത പണം ആവശ്യപ്പെട്ടിരുന്നുവത്രെ.

Advertisements

ആത്മഹത്യ ചെയ്ത ദിവസം റോഷിതയുടെ അമ്മയില്‍ നിന്നും വാങ്ങിയ സ്വര്‍ണം വിറ്റുകിട്ടിയ മൂന്ന് ലക്ഷം രൂപയും ഈ അക്കൗണ്ടിലാണത്രെ നിക്ഷേപിച്ചത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംസാരത്തിലാണ് റോഷിത കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. പതിനായിരം രൂപ മുതല്‍ നിക്ഷേപിച്ചായിരുന്നു ഇവരുടെ തുടക്കം. തുടക്കത്തില്‍ ലഭിച്ച സാമ്ബത്തിക നേട്ടത്തില്‍ പ്രലോഭിതയായി റോഷിത തട്ടിപ്പുസംഘത്തിന്റെ കെണിയില്‍ വീണുപോവുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസ് അന്വേഷണത്തിന്റെ ഭാഗമായി റോഷിതയുടെ ഭര്‍ത്താവ് ഇടച്ചേരിയിലെ പ്രമിത്ത്, സഹോദരി ഭര്‍ത്താവ് ശ്രീലേഷ് എന്നിവരില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി ടി.കെ രത്‌നകുമാര്‍ മൊഴിയെടുത്തിട്ടുണ്ട്. കണ്ണൂര്‍ നഗരത്തിലെ ഒരു ജ്വല്ലറി ജീവനക്കാരിയായ റോഷിതയെ കണ്ണൂര്‍ പയ്യാമ്ബലത്തെ ബേബി ബീച്ചിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും റോഷിത സാമ്ബത്തികതട്ടിപ്പിന് ഇരയായെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

Hot Topics

Related Articles