വാട്സ്ആപ്പിന് അപരനെ സൃഷ്ടിച്ച് പുതിയ തട്ടിപ്പ് ; പിങ്ക് വാട്സ് ആപ്പ് നിങ്ങൾക്ക് പണി തരും ; ശ്രദ്ധ വേണം ഡിജിറ്റല്‍ ലോകത്തെ തട്ടിപ്പുകള്‍ നിങ്ങളെ കാത്തിരിക്കുന്നു

ന്യൂസ് ഡെസ്ക് : ഡിജിറ്റല്‍ ലോകത്തെ തട്ടിപ്പുകള്‍ ദിനംപ്രതി വര്‍ധിച്ച്‌ കൊണ്ടിരിക്കുകയാണ്. മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടുന്നവരും നിരവധിയാണ്.ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പായ വാട്സ് ആപ്പിന്റെ പേരിലാണ് ഇപ്പോള്‍ പുതിയ തട്ടിപ്പ് നടക്കുന്നത്. ‘പിങ്ക് വാട്സ് ആപ്പ്’ എന്ന പേരില്‍ ഒരു ലിങ്ക് പ്രചരിപ്പിച്ചാണ് ഇപ്പോഴത്തെ തട്ടിപ്പ്. ഒറിജിനല്‍ വാട്സ് ആപ്പിനേക്കാള്‍ നിരവധി ഫീച്ചറുകളുള്ള വാട്സ് ആപ്പ് എന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം തന്നെ ഇത് ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞു. മുംബൈ, കേരളം, കര്‍ണാടക തുടങ്ങി നിരവധി സംസ്ഥാന സര്‍ക്കാരുകളും പോലീസും ഈ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisements

എന്താണ് ‘പിങ്ക് വാട്സ് ആപ്പ്’ തട്ടിപ്പ് ?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിരവധി ഫീച്ചറുകളുള്ള ‘ന്യൂ പിങ്ക് ലുക്ക് ആപ്പ്’ ഔദ്യോഗികമായി പുറത്തിറക്കി, പിങ്ക് വാട്സ് ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കാം, പിങ്ക് ലുക്കില്‍ കൂടുതല്‍ ഫീച്ചറുകളുകള്‍ ആസ്വദിക്കാന്‍ നിങ്ങളുടെ വാട്സ് ആപ്പ് അപ്‌ഡേറ്റ് ചെയ്യൂ തുടങ്ങിയ മെസേജുകളാണ് വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഈ ആപ്പ് യഥാര്‍ത്ഥത്തില്‍ അപകടകരമായ ഒരു മാല്‍വെയര്‍ ആണെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.

തട്ടിപ്പ് നടക്കുന്നതെങ്ങനെ ?

പിങ്ക് വാട്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ചിലപ്പോള്‍ നിങ്ങളുടെ ഒരു സുഹൃത്തില്‍ നിന്നും മെസേജ് വന്നേക്കാം. അല്ലെങ്കില്‍ ഒരു ഹാക്ക് ചെയ്യപ്പെട്ട ഫോണില്‍ നിന്നും മെസേജ് ലഭിക്കാം. ആപ്പ് ഡൗണ്‍ലോഡ് ചെയ്‌താല്‍, പിങ്ക് വാട്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സന്ദേശം നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ പേരില്‍ നിന്നും നിങ്ങളുടെ എല്ലാ കോണ്‍ടാക്‌റ്റുകളിലേക്കും പോകും.

പിങ്ക് വാട്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ എന്ത് സംഭവിക്കും ?

മാല്‍വെയര്‍ സോഫ്റ്റ്‌വെയര്‍ വഴി മൊബൈല്‍ ഫോണുകള്‍ ഹാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന വ്യാജ ആപ്പാണ് പിങ്ക് വാട്സ് ആപ്പ്. ഒടിപി, കോണ്‍ടാക്റ്റുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, സാമ്ബത്തിക വിവരങ്ങള്‍ ഉള്‍പ്പെടെ ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ നിന്ന് വിവരങ്ങള്‍ മോഷ്ടിക്കാൻ ഹാക്കര്‍മാര്‍ ഇത് ഉപയോഗിക്കുന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍, ഒരു മാല്‍വെയര്‍ സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ മൊബൈല്‍ ഫോണുകളില്‍ ഇൻസ്റ്റാള്‍ ചെയ്യപ്പെടും. പിങ്ക് വാട്സ് ആപ്പ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ മൊബൈലിന്റെ നിയന്ത്രണം തന്നെ നഷ്ടപ്പെടാം.

ഇത്തരത്തില്‍ മൊബൈല്‍ ഹാക്ക് ചെയ്താല്‍ നിങ്ങളുടെ ഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്തേക്കാമെന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. നിങ്ങളുടെ ഫോണ്‍ ഗാലറിയിലെ സ്വകാര്യ ഫോട്ടോകള്‍ ഉപയോഗിച്ച്‌ നിങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് സൈബര്‍ സുരക്ഷ ഏജന്‍സികളും പോലീസും മുന്നറിയിപ്പ് നല്‍കുന്നു.

പിങ്ക് വാട്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെങ്കില്‍ ഇനിയെന്ത് ചെയ്യും ?

നിങ്ങള്‍ ഇതിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തിട്ടുണ്ടെങ്കില്‍, ഉടൻ തന്നെ അത് അണ്‍ഇൻസ്റ്റാള്‍ ചെയ്യുക. ശേഷം, നിങ്ങളുടെ ഫോണിന്റെ ബാക്കപ്പ് എടുത്ത് ഫോര്‍മാറ്റ് ചെയ്യുകയോ അല്ലെങ്കില്‍ ഫോണ്‍ റീസെറ്റ് ചെയ്യുക. പിങ്ക് വാട്സ് ആപ്പ് തട്ടിപ്പില്‍ നിന്ന് സുരക്ഷിതരായിരിക്കാൻ, നിങ്ങള്‍ വാട്സ് ആപ്പ് അല്ലെങ്കില്‍ ഏതെങ്കിലും അപ്‌ഡേറ്റ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്‌തെന്ന് ഉറപ്പാക്കുക. ഒരു മൂന്നാം കക്ഷി ആപ്പ് സ്റ്റോറില്‍ നിന്നോ ഒരു APK ഫയലില്‍ നിന്നോ വാട്സ് ആപ്പിന്റെ ഒരു പതിപ്പും ഡൗണ്‍ലോഡ് ചെയ്യരുത്. ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് മറ്റ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഈ മുന്നറിയിപ്പ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ബാധകമാകുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.