ന്യൂസ് ഡെസ്ക് : കുട്ടികള്‍ ഫോണ്‍ എടുക്കുമ്പോള്‍ പണ്ടൊക്കെ മുതിര്‍ന്നവര്‍ വഴക്ക് പറഞ്ഞ് അതിന്റെ ഉപയോഗം കുറയ്ക്കുമായിരുന്നു.എന്നാല്‍ കൊറോണ എന്ന മഹാമാരിക്ക് ശേഷം അവരുടെ പഠനം മുതല്‍ മുതിര്‍ന്നവരുടെ ജോലികള്‍ക്ക് വരെ ഈ ഫോണില്ലാതെ പറ്റില്ലാത്ത അവസ്ഥായാണ്.
പഠനവും കളിയും വിനോദവുമെല്ലാം ഇന്ന് നാലിഞ്ച് സ്ക്രീനിലേക്ക് ചുരുങ്ങി എന്ന് പറയാം. വഴക്കാളി പിള്ളേരുടെ ശല്യം കുറയ്ക്കാൻ മാതാപിതാക്കള്‍ അധികം തിരഞ്ഞെടുക്കുന്നത് ഈ ഫോണ്‍ തന്നെയാണ്. എന്നാല്‍ ഇങ്ങനെയുള്ള അമിത സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കുട്ടികളെ നയിക്കുന്നത് സമൂഹത്തില്‍ നിന്നും അകന്നൊരു തുരുത്തിലേക്കാണ്. കുട്ടിക്കാലം മുതലുള്ള സ്മാര്‍ട്ട് സ്ക്രീൻ ആസക്തി കുട്ടികളെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുട്ടികളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്തൊക്കെ?
ഉറക്കത്തെ സാരമായി ബാധിക്കുന്നു: ഇത് എല്ലാ പ്രായത്തിലുമുള്ള കുട്ടികള്‍ക്ക് ലഭിക്കുന്ന ഉറക്കത്തിന്റെ അളവിനെ പ്രതികൂലമായി ബാധിക്കുന്നുവെങ്കിലും പത്ത് വയസ്സിന് താഴെയുള്ള കുട്ടികളില്‍ കൂടുതല്‍ അപകടകരമാണ്. മറ്റൊന്ന് അമിത വണ്ണമാണ്. മറ്റൊന്നും ചെയ്യാതെ ഒരു കോണില്‍ ഫോണിലേക്ക് കണ്ണ് നട്ടിരിക്കുമ്പോള്‍ അപകടകരമാം വിധം വണ്ണം കൂടുന്നു എന്നതാണ്. ദിവസവും രണ്ടു മണിക്കൂറിലധികം ഫോണില്‍ ചിലവഴിക്കുന്ന കുട്ടികള്‍ക്ക് ചിന്താശേഷിയും ഭാഷ നൈപുണ്യവും നഷ്ടമാകുന്നുവെന്നു പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇപ്പോള്‍ ഓണ്‍ലൈൻ വിദ്യാഭ്യാസമാണ് നിലവില്‍ ലോകമെമ്പാടും നിലനില്‍ക്കുന്നത്. പഠനത്തിന് പുറമെ വീണ്ടും സ്മാര്‍ട്ട് ഫോണില്‍ സമയം ചിലവഴിച്ചാല്‍ അത് വളരെ മോശമായ അവസ്ഥയിലേക്ക് കുട്ടികളെ നയിക്കും. പല കുട്ടികള്‍ക്കും എന്താണ് ഫോണ്‍ ഉപയോഗത്തിന്റെ അനന്തര ഫലങ്ങളെന്ന് അറിയില്ല. അതുകൊണ്ട് കുട്ടികളുടെ പ്രായമായതനുസരിച്ച് അവരുടെ ഫോണുപയോഗം നിയന്ത്രിക്കണം.
ജനിച്ച് അധികം ആഴ്ചകള്‍ കഴിയും മുൻപേ കുട്ടികള്‍ക്ക് കയ്യില്‍ ഫോണ്‍ നല്‍കുന്നവരാണ് അധികവും. ആ പ്രായത്തിലുള്ള കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം ആര്‍ജിക്കുന്ന തരത്തിലുള്ള കളികളാണ് ആവശ്യം. അവര്‍ക്കൊപ്പം സമയം ചിലവഴിക്കാനും മറ്റുമായി സംയംകണ്ടെത്തുക. രണ്ടു മുതല്‍ അഞ്ചു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പഠനാവശ്യത്തിനു മാത്രമായി ഒരുമണിക്കൂര്‍ സമയം മാത്രം ഫോണില്‍ അനുവദിക്കുക. അത് പഠനത്തിന് മാത്രമായിരിക്കാൻ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
തീരെ ചെറിയ കുട്ടികളെ മറ്റ് കളികളിലേക്ക് ശ്രദ്ധ തിരിച്ചുവിടണം. അവര്‍ക്കൊപ്പം സമയം ചിലവഴിക്കാൻ മാതാപിതാക്കളും ശ്രദ്ധിക്കണം. മുതിര്‍ന്ന കുട്ടികളെ കായിക വിനോദങ്ങളിലും മറ്റും ശ്രദ്ധ ചെലുത്താൻ പരിശീലിപ്പിക്കണം. തുടക്കത്തില്‍ പ്രയാസകരമായാലും വളരെ വേഗത്തില്‍ കുട്ടികളിലെ അമിത ഫോണുപയോഗം ഇങ്ങനെ നിയന്ത്രിക്കാൻ സാധിക്കും.