വീണ്ടും ട്രെയിൻ അപകടം ; പശ്ചിമബംഗാളിൽ രണ്ട് ചരക്ക് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു;  ലോക്കോപൈലറ്റിന് പരിക്ക്

കൊൽക്കത്ത: രാജ്യത്ത് വീണ്ടും ട്രെയിൻ അപകടം. പശ്ചിമബംഗാളിൽ രണ്ട് ചരക്ക് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു. ബാങ്കുരയിലെ ഒൺഡ റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ട്രെയിനുകളുടെ 12 ബോഗികൾ പാളം തെറ്റി.

Advertisements

സിഗ്നൽ പ്രശ്നമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ഒരു ട്രെയിനിന്റെ പിറകിൽ രണ്ടാമത്തെ ട്രെയിൻ ഇടിക്കുകയായിരുന്നു.  ഒരു ലോക്കോപൈലറ്റിന് പരിക്കേറ്റതായി റെയിൽവേ സ്ഥിരീകരിച്ചു.  അപകടത്തെ തുടർന്ന്  മേഖലയിലെ റെയിൽ ഗതാഗതം തടസ്സപ്പെട്ടു.

Hot Topics

Related Articles