മണിപ്പൂരിൽ ഭീകരരെ പിടികൂടിയ സൈന്യത്തെ തടഞ്ഞ് നാട്ടുകാർ ; 12 ഭീകരരേയും ഗ്രാമത്തലവന് വിട്ടു കൊടുത്തു

ദില്ലി : മണിപ്പൂരിൽ 12 ഭീകരരെ പിടികൂടിയ സൈനിക സംഘത്തെ തടഞ്ഞ് നാട്ടുകാർ. 1200 ഓളം വരുന്ന സ്ത്രീകളടക്കമുള്ള ഗ്രാമീണരാണ് സൈനികരെ തടഞ്ഞത്. പുറത്ത് കടക്കാനാകാത്ത രീതിയിൽ വളഞ്ഞതോടെ 12 പേരെയും സൈന്യം ഗ്രാമത്തലവന് വിട്ടുകൊടുത്തു.

Advertisements

ഇൻഫാൽ ഈസ്റ്റിലെ കെവൈകെഎൽ എന്ന വിഘടനവാദി ഗ്രൂപ്പിൽപ്പെട്ട തീവ്രവാദികളെയാണ് സൈന്യം പിടികൂടിയത്. സൈന്യത്തിനെതിരെ മുമ്പ് നടത്തിയ ആക്രമണം ആസുത്രണം ചെയ്ത നേതാവ് അടക്കമുള്ളവരുടെ സംഘത്തെയായിരുന്നു സൈന്യം പിടിച്ചത്. ആയുധ ശേഖരവും പിടിച്ചെടുത്തിരുന്നു. എന്നാൽ വലിയ സംഘം ജനങ്ങൾ തടഞ്ഞതോടെയാണ് സൈന്യത്തിന് ഇവരെ വിട്ടുകൊടുക്കേണ്ടി വന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി അമിത് ഷായുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം വിളിച്ചുവെങ്കിലും മണിപ്പൂരിൽ ഇപ്പോഴും അക്രമങ്ങൾ തുടരുകയാണ്.

സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജിയാണ്  പ്രതിപക്ഷം ആവർത്തിച്ച് ആവശ്യപ്പെട്ടത്. ബിരേൻ സിംഗ് രാജി വെച്ചാൽ മാത്രമേ ഫലപ്രദമായ ചർച്ചകൾ നടക്കുവെന്നും സംഘർഷം ഒഴിവാക്കാൻ ഇത് കൂടിയേ തീരുവെന്നുമുള്ള നിലപാടിലാണ് പ്രതിപക്ഷ പാർട്ടികൾ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.