തിരുവാർപ്പിലെ ബസ് ഉടമയ്ക്കെതിരായ സമരം പിൻവലിച്ച് സി.ഐ.ടി.യു ; ബസിൽ കുത്തിയ കൊടി തോരണങ്ങൾ അഴിച്ചു മാറ്റി; ബസ് കസ്റ്റഡിയിലെടുത്ത് കുമരകം പോലീസ്

കോട്ടയം : തിരുവാർപ്പിലെ ബസ് ഉടമയ്ക്കെതിരായ സമരം സിഐടിയു പിൻവലിച്ചു. കഴിഞ്ഞ ഒരാഴ്ചയായി തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബസ് കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisements

സിഐടിയു നേതാക്കൾ ഇവിടെയെത്തി സമരം പിൻവലിക്കുകയാണ് എന്ന് പ്രഖ്യാപനം നടത്തി. ഇതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർ തന്നെ കൊടി തോരണങ്ങൾ അഴിച്ചുമാറ്റി ബസ് കസ്റ്റഡിയിലെടുത്തു. ബസ് തിരുവാർപ്പിലെ മറ്റൊരു സ്ഥലത്തേക്ക് തന്നെ മാറ്റിയിട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൈക്കോടതിയിൽ അടുത്ത ദിവസം തന്നെ ഈ വിഷയം വീണ്ടും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് രാജ് മോഹൻ പറഞ്ഞിട്ടുണ്ട്. അതിനിടയിൽ തൊഴിൽ മന്ത്രി ഒരു ചർച്ച നടത്താം തയ്യാറായിട്ടുണ്ടെന്ന് സിഐടിയു നേതാക്കളും പറയുന്നുണ്ട്. അങ്ങനെ ചർച്ചയിലൂടെ ഒരു പരിഹാരം ഉണ്ടാകുന്നത് വരെ ബസ് കുമരകം പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ബസ് സർവീസ് നടത്തുന്നതിനു പൊലീസ് സംരക്ഷണം അനുവദിക്കണമെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇന്നലെ ഹൈക്കോടതി വിധിയെ തുടർന്നു ബസ് സർവീസിനായി രാവിലെ എത്തിയ രണ്ടു തൊഴിലാളികളെ തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. ഇതോടെ ഇന്നലെ സമരം അവസാനിപ്പിച്ച വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹൻ ഇന്നു വീണ്ടും സമരം പുനരാരംഭിച്ചു.

ഇന്ന് രാവിലെ CPM ജില്ല കമ്മിറ്റി അംഗം കെ ആർ അജയ് പരസ്യമായി ബസ് ഉടമ രാജ്മോഹനെ മർദ്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ബിജെപി പാർട്ടി പ്രവർത്തകർ ഉൾപ്പെടെ പോലീസ് സ്റ്റേഷൻ ഉപരോധവും മറ്റും ഉണ്ടായിരുന്നു. ക്രമസമാധാനം പ്രശ്നത്തിലേക്കും ഇത് കടക്കുമെന്ന് സാഹചര്യം വന്നതോടെയാണ് പോലീസ് ബസ് കസ്റ്റഡിയിൽ എടുത്തത്.

അതേ സമയം, മർദ്ദനമേറ്റ രാജ് മോഹൻ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ സിഐടിയുവിന്റെ കൊടിതോരണണങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സിഐടിയു വിൻ്റെ വിശദീകരണം. ബസ് സർവീസിന് തടസമില്ലെന്ന് സിഐടിയു പറയുന്നു.

കൊടി കുത്ത് സമരത്തിൽ പ്രതിക്ഷേധിച്ച് ബസ്സ് ഉടമ ബസ്സിനു മുൻപിൽ ലോട്ടറി വിൽപ്പന നടത്തിയ സ്ഥലത്തായിരുന്നു സി.ഐ.ടി.യു സമര പന്തൽ കെട്ടി സമരം നടത്തിയത്. വെള്ളിയാഴ്ച രാവിലെ മുതൽ സി.ഐ.ടി. യു പ്രവർത്തകർ സമര പന്തൽ കെട്ടി കഞ്ഞി വെച്ച് രാപ്പകൽ സമരം ആരംഭിച്ചത്. ഈ സമരമാണ് ഇപ്പോൾ പിൻവലിച്ചത്.

Hot Topics

Related Articles