കൊച്ചി : കഴിഞ്ഞ രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു സംശയം തോന്നി ഞാനീ നോട്ടിൽ വിരലോടിച്ചു ആ വിരൽ നാവിൽ തൊട്ടു നോക്കി. നാവ് തുളയുന്ന കൈപ്പ് നാവിൽ പറ്റി. എന്ന് വച്ചാൽ ഐസ് മെത്ത് പൊടിക്കാൻ ഈ നോട്ട് ഉപയോഗിച്ചിരിക്കുന്നു – എന്ന് കണ്ടമായാണ് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. നിരവധി ആളുകളാണ് ഈ കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. കുട്ടികളിലെ ലഹരി ഉപയോഗം സംബന്ധിച്ചുള്ള നിർണായക വെളിപ്പെടുത്തലുകളാണ് ഈ കുറിപ്പിൽ ഉള്ളത്.
കുറിപ്പ് വായിക്കാം –
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വളരെ വിഷമത്തോടെയും ഭയത്തോടെയും ആണ് ഇതെഴുതുന്നത്. ഞാനിപ്പോ കെ എസ് ആർ ടി യിൽ ആണ്. ഇപ്പൊ ടിക്കറ്റ് എടുത്തു. 205 രൂപ കൊടുത്തു. 100 രൂപ തിരികെ കിട്ടി. ആ പൈസയാണ് ചിത്രത്തിൽ. ഇതിലെന്താ എന്നാവും അല്ലെ. നമ്മുടെ നാടിന്റെ ഗുരുതര സാഹചര്യം ഇതിൽ കാണാം.
ഈ രൂപ കയ്യിൽ കിട്ടുമ്പോ ഉള്ള രൂപമാണ് ഇത്. എനിക്കീ രൂപത്തിൽ പലപ്പോഴും നോട്ടുകൾ കിട്ടാറുണ്ട്. ഇരുപതിന്റെ അല്ലെങ്കി നൂറിന്റെ നോട്ട് ആവും അതെല്ലാം. ഒരു സംശയം തോന്നി ഞാനീ നോട്ടിൽ വിരലോടിച്ചു ആ വിരൽ നാവിൽ തൊട്ടു നോക്കി. നാവ് തുളയുന്ന കൈപ്പ് നാവിൽ പറ്റി. എന്ന് വച്ചാൽ ഐസ് മെത്ത് പൊടിക്കാൻ ഈ നോട്ട് ഉപയോഗിച്ചിരിക്കുന്നു. ഇങ്ങനെ ഉപയോഗിച്ച നോട്ടുകൾ എനിക്ക് തിരുവനന്തപുരത്ത് നിന്ന് പലപ്പോഴും കിട്ടിയിട്ടുണ്ട്. കൊട്ടാരക്കരയിൽ ബസ്സിൽ ഇരിക്കുമ്പോഴും എന്നെയിത് തേടി വരുന്നു എങ്കിൽ അതിന്റെ ഉപയോഗം സർവ സാധാരണമായി എന്നാണ് മനസ്സിലാക്കേണ്ടത്.
കഴിഞ്ഞ ദിവസം തലസ്ഥാനത്തെ ഒരു സ്കൂളിൽ ഒരു എട്ടാം ക്ലാസ്സുകാരി മരിച്ചു. ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മെത്തഫിറ്റാമിൻ ആയിരുന്നു വില്ലൻ. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടി പലയാവർത്തി ലൈംഗിക ചൂഷണത്തിന് വിധേയയായി എന്ന് കൂടി കേട്ടു. ആ കുട്ടിയുടെ പിതാവ് ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണെന്നും കേട്ടു. മെത്തഫിറ്റാമിൻ നൽകി പെൺകുട്ടികളെ വ്യാപകമായി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന കഥകൾ പലയാവർത്തി പലയിടത്ത് നിന്നായി കേൾക്കുന്നു. കേട്ട് വിഷമിക്കാമെന്നല്ലാതെ എനിക്ക് എന്ത് ചെയ്യാൻ ആവും? എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണ് നഗരത്തിലെ തന്നെ മറ്റൊരു സ്കൂളിൽ ആണ് അവന്റെ ജോലി. ഒരു ദിവസം ക്ലാസ് വരാന്തയിലൂടെ നടക്കുമ്പോ ഒരു ക്ലാസിൽ ഒറ്റക്ക് ഒരു പെൺകുട്ടി. പ്ലസ് ടൂ കാരി. അത്യാവശ്യം വായിനോട്ടമൊക്കെ ഉള്ള അവൻ ആ കുട്ടിയെ ശ്രദ്ധിച്ചപ്പോ ക്ലാസിൽ ഇരുന്ന് മെത്ത് പൊടിക്കുന്നത് ആണ് അവൻ കണ്ടത്. എനിക്കറിയാവുന്ന സർക്കിളിൽ ചില കുട്ടികൾ രാവിലെ ക്ലാസിൽ വന്നിട്ട് ബാത്റൂമിൽ പോയി അൽപ്പം സ്‌നോട്ട് ചെയ്തിട്ട് ക്ലാസിൽ ഇരിക്കും. ആരും അറിയില്ല എന്നത് ഈ മരുന്നിനെ കുട്ടികൾക്കു ഇടയിൽ വ്യാപകമാക്കുന്നു.
ഇപ്പൊ ഏകദേശം ഈ ആളെക്കൊല്ലി മരുന്ന് വ്യാപകമായി കഴിഞ്ഞു. അതിന്റെ പീക്കിൽ ആണ് ഇപ്പൊ. അസാധാരണമായ അഡിക്ഷൻ ഉള്ള ഈ മരുന്ന് അധികം താമസിയാതെ ലഭ്യത കുറയും. പോലീസും എക്സൈസും വ്യാപകമായി ഇതിനെതിരെ പോരാട്ടത്തിൽ ആണ്. പക്ഷെ പിടിക്കുന്നതിൽ കൂടുതലാണ് അതിർത്തി കടക്കുന്നത്. പക്ഷെ ഏതെങ്കിലും ഒരു പോയിന്റിൽ വച്ച് ഇത് ലഭ്യമല്ലാതെ ആകുന്ന സമയം കേരളം ഒരു സോമ്പി ലാൻഡ് ആയി മാറും. ഇപ്പൊ തന്നെ ഇത് ഉപയോഗിക്കുന്ന കുറെ സുഹൃത്തുക്കളെ എനിക്കറിയാം. അവരുടെ ഉപയോഗത്തിന് മുന്നേ ഉള്ള സ്വഭാവവും ഇപ്പോഴുള്ളതും തമ്മിൽ ഒരു ബന്ധവുമില്ല. വല്ലാതെ അഗ്രസീവ് ആയ മനുഷ്യരായി അവർ മാറിയിരിക്കുന്നു. തമ്മിൽ തമ്മിലുള്ള സൗഹൃദങ്ങൾ പോലും തകരുന്ന വാർത്തകൾ കേൾക്കുന്നു. ഭാര്യമാരെ കാമുകിമാരെ സംശയിക്കുന്ന ചെറുപ്പക്കാർ. വീടുമായി അകലുന്ന കുട്ടികൾ. പ്രതികരണങ്ങൾ എല്ലാം രൂക്ഷമാവുന്ന സമൂഹം. അകാലത്തിൽ പൊലിയുന്ന ജീവനുകൾ സ്ട്രോക്ക് വന്ന ചെറുപ്പങ്ങൾ. എന്റെ ചുറ്റും ഉയർന്നേക്കാവുന്ന ആർത്തനാദങ്ങൾ ആണിപ്പോ എന്റെ പേടിസ്വപ്‌നം . പറ്റാവുന്ന ഭാഷയിൽ ഞാനിതിനെ എതിർക്കുന്നുണ്ട്. പല സൗഹൃദങ്ങളും ഇതിന്റെ പേരിൽ ഞാൻ ഉപേക്ഷിച്ചു. സമയാസമയം ഇത് കിട്ടാതെ വരുന്ന അവസ്ഥയിൽ കൊലപാതകം മുതൽ ആത്മഹത്യ വരെ സർവസാധാരണമാവും.
നമ്മുടെ വിവരക്കേട് കൊണ്ട് ഇപ്പോഴും എല്ലാവരും കഞ്ചാവിനെയാണ് വില്ലൻ സ്ഥാനത്ത് നിർത്തിയിരിക്കുന്നത്. പക്ഷെ നമ്മളോർക്കേണ്ടത് കഞ്ചാവ് വലിച്ചിട്ട് മനുഷ്യരെ കൊന്നവരുടെ ചരിത്രമൊന്നും ഇല്ലെന്നാണ്. മദ്യപിച്ചിട്ട് മനുഷ്യൻ ചാവുന്നതിന്റെ നൂറിൽ ഒന്ന് കഞ്ചാവ് വലിച്ച് ചാവുന്നില്ല. കഞ്ചാവൊന്നും വില്ലൻ അല്ലെന്ന്. കഞ്ചാവ് ഉപയോഗിക്കുന്നവന് ചിരിച്ചോണ്ടിരിക്കാം എന്നല്ലാതെ വേറൊരു മൈരും ചെയ്യാൻ പറ്റില്ല. എന്ന് കരുതി ഞ്ഞാനിനി കഞ്ചാവിനെ പ്രമോട്ട് ചെയ്തു എന്നൊന്നും വായിക്കരുത്. താരതമ്യത്തിൽ നിങ്ങൾ ജാഗ്രത കാണിക്കേണ്ടത് കഞ്ചാവിനെതിരെ അല്ല. കുട്ടികൾ ആരും ഇന്ന് അതുപയോഗിക്കുന്നില്ല. കുട്ടികളുടെ ഗേറ്റ് വേ ലഹരി ഇന്ന് കഞ്ചാവൊന്നുമല്ല എന്ന് പറഞ്ഞു എന്ന് മാത്രം.
പണ്ടും പറഞ്ഞിട്ടുണ്ട്. മെത്ത് ഇന്ന് ഏഴാം ക്ലാസ് കുട്ടികൾ മുതൽ ഉപയോഗിക്കുന്നു. അത് പതുക്കെ തലച്ചോറിനെ കാർന്നു തിന്നും. ചെറിയ പ്രായത്തിലെ അൽഷിമെഴ്‌സ് മുതൽ മരണം വരെ ആണ് മെത്തിന്റെ അവസ്ഥാന്തരം.പതുക്കെ മുഖത്ത് നിന്ന് മാംസം അടർന്നു പോകും. കാഴ്ച നഷ്ടമാവും. ടോളറൻസ് റേറ്റ് വളരെ കുറവാണ് ഐസ് മെത്തിന്. അത് കൊണ്ട് അഡിക്ഷൻ വളരെ ഭീകരമാണ്. അപ്പൊ ഉയരുന്ന ചോദ്യം നമ്മുടെ കുട്ടികൾ ഈയാം പാറ്റകളെ പോലെ എരിഞ്ഞു തീരുന്നത് നോക്കി നിൽക്കണോ? കുട്ടികൾ ഉള്ളവരോട് ആണ്. അവർ നമ്മുടെ കുട്ടികൾ മാത്രമല്ല. സാമൂഹിക ജീവികൾ കൂടിയാണ്. അവരുടെ സൗഹൃദങ്ങൾ അവരെ എങ്ങോട്ട് ആണ് നയിക്കുന്നത് എന്ന് നമുക്ക് ഒരൂഹവും ഇല്ലാത്ത കാലമാണ്. കുട്ടികളുടെ ദൈനംദിന ജീവിതത്തിൽ അവരെന്താണ് ചെയ്യുന്നത് എന്ന് നോക്കേണ്ട കാലമാണ്. അവർ ഉറങ്ങുന്നത് എപ്പോ ഉണരുന്നത് എപ്പോ സൗഹൃദങ്ങൾ എല്ലാം നോക്കണം. മദ്യമായാലും കഞ്ചാവ് ആയാലും അതുപയോഗിക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. പക്ഷെ മെത്ത് നിങ്ങളുടെ കുഞ്ഞിന്റെ അവസാന ഓജസ്സും നശിപ്പിച്ചതിന് ശേഷമേ നിങ്ങൾ അറിയൂ.
നമ്മുടെ കുട്ടികൾ ആണ് പരുന്തും കാലിൽ ആണ്
കടപ്പാട് : mesharsha