മല്ലപ്പള്ളി : സംസ്ഥാനത്ത് കുറഞ്ഞ ചെലവില്‍ വൈദ്യുതി നല്‍കുന്നതിന് ഉത്പാദനമേഖലയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. മല്ലപ്പള്ളി ഇലക്ട്രിക്കല്‍ സബ് ഡിവിഷന്റെയും ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് മന്ദിരത്തിന്റെയും ഉദ്ഘാടനം മല്ലപ്പള്ളി ഈസ്റ്റ് ഹോളി ഇമ്മാനുവേല്‍ സിഎസ്‌ഐ ചര്‍ച്ച് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആകെ വൈദ്യുതിയുടെ 30% മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉത്പാദന മേഖലയില്‍ ശ്രദ്ധേയമായ നീക്കം നടത്തി. 555 മെഗാവാട്ടിന്റെ അധിക ഉത്പാദനശേഷി കൈവരിക്കാന്‍ സാധിച്ചു. ഇതില്‍ ജലവൈദ്യുതി പദ്ധതികള്‍ 38.5 മെഗാവാട്ടും ബാക്കി പാരമ്പരേതര ഊര്‍ജ പദ്ധതികളുമാണ്. 106 മെഗാ വാട്ട് പദ്ധതികള്‍ ഡിസംബറിനു മുമ്പ് പൂര്‍ത്തിയാക്കും. ജലവൈദ്യുത പദ്ധതികള്‍ക്ക് ധാരാളം സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ജലവൈദ്യുതിയില്‍ 1569 മെഗാവാട്ട് പുതിയ പദ്ധതി ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
പമ്പ്ഡ് സ്റ്റോറേജ് സാധ്യതയും ഉപയോഗിക്കാന്‍ ശ്രമം നടക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രണ്ടു വൈദ്യുതി കരാറില്‍ ഒപ്പിട്ടു. വൈദ്യുതി തടസം ഒഴിവാക്കാന്‍ 87 ലക്ഷം സ്‌പേസറുകള്‍ സ്ഥാപിച്ചത് നല്ല രീതിയില്‍ ഗുണം ചെയ്തു. പ്രസരണ മേഖലയില്‍ 17 സബ്‌സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കി. 1534 കോടി രൂപയുടെ പ്രവര്‍ത്തനമാണ് പ്രസരണ മേഖലയില്‍ നടക്കുന്നത്.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ്, കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ആനിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിന്‍സിമോള്‍ തോമസ്, കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ലതാകുമാരി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ് , മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം എസ്. വിദ്യാമോള്‍, ഓട്ടോകാസ്റ്റ് ലിമിറ്റഡ് കേരള ചെയര്‍മാന്‍ അലക്‌സ് കണ്ണമല , കെഎസ്ഇബി ചീഫ്എഞ്ചിനീയര്‍(എസ്‌സിഎം) ഇന്‍ ചാര്‍ജ് ഓഫ് ഡയറക്ടര്‍ പി.സുരേന്ദ്ര, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി.എന്‍. പ്രസാദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബിനു വര്‍ഗീസ്, ബാബു പാലയ്ക്കല്‍, അലക്‌സാണ്ടര്‍ കെ. ശമുവേല്‍, എബി മേക്കരിങ്ങാട്ട്, കെ. ഇ അബ്ദുള്‍ റഹ്‌മാന്‍, ജോസഫ് ഇമ്മാനുവല്‍, ജോസ് കുറഞ്ഞൂര്‍, ബെന്നി പാറയില്‍, രാജന്‍ എം. ഈപ്പന്‍, സാംകുട്ടി ചെറുകര പാലയ്ക്കാമണ്ണില്‍, വാളകം ജോൺ, വ്യാപാരി വ്യവസായി സമിതി മല്ലപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ആന്റണി കെ. ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.