ലിഫ്റ്റിന്റെ കുഴിയിലേയ്ക്കു കാൽ വഴുതിവീണ് പത്തനംതിട്ട ചിറ്റാർ സ്വദേശിയ്ക്കു ദാരുണാന്ത്യം; അപകടം ഉണ്ടായത് സൗദി അറേബ്യയിലെ ജോലി സ്ഥലത്ത്

അൽഫുർസാൻ: സൗദി അറേബ്യയിൽ ലിഫ്റ്റിന്റെ കുഴിയിൽ വീണ് മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചിറ്റാർ കടലാടിമറ്റത്ത് സനൂപ് കെ.സുരേന്ദ്രൻ (27) ആണ് മരിച്ചത്.
അൽഫുർസാൻ ലോജിസ്റ്റിക്‌സ് കമ്പനിയിലെ ജീവനക്കാരനായ സനുപ് ബുധനാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടത്തിൽപെട്ടത്.

Advertisements

ലിഫ്റ്റിന്റെ വാതിൽ തുറന്ന് കയറിയ പാടെ നേരെ താഴെക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു വർഷമായി സനൂപ് സൗദിയിലെത്തിയിട്ട്. അവിവാഹിതനാണ്.

Hot Topics

Related Articles