ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയുടെ നേതൃത്വത്തിൽ ആന്റി നർകോട്ടിക് സ്പെഷ്യൽ സെൽ രൂപീകരിച്ചു

പത്തനംതിട്ട : അന്താരാഷ്ട ലഹരിവിരുദ്ധ ദിനത്തോടന്ദബന്ധിച്ച്‌, ക്രമസമാധാനവിഭാഗം എ ഡി ജി പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിൽ “ആന്‍റി നാര്‍ക്കോട്ടിക്‌ സ്പെഷ്യല്‍ സെൽ” രൂപീകരിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സെല്ലിലേക്ക്‌, ലഹരി ഉപയോഗത്തെക്കുറിച്ചോ, വില്‍പ്പനയെ സംബന്ധിച്ചോ കടത്തിനെക്കുറിച്ചോ ഉള്ള വിവരങ്ങൾ പൊതുജനങ്ങള്‍ക്ക്‌ ഫോൺ മുഖാന്തിരമോ ഇമെയില്‍ ആയോ വാട്‌സാപ്പ്‌ സന്ദേശമായോ അറിയിക്കാവുന്നതാണ്. അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉടനടി സ്വീകരിക്കുന്നതിനോടൊപ്പം, വിവരങ്ങള്‍ കൈമാറുന്നവരെക്കുറിച്ചുള്ള വ്യക്തിപരമായ കാര്യങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുമെന്നും ക്രമസമാധാന വിദാഗം എ ഡി ജി പി അറിയിച്ചു. ഈ സാമൂഹിക ഉത്തരവാദിത്വത്തിൽ എല്ലാവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Advertisements

സമകാലീന ലോകത്തെ ഏറ്റവും വലിയ സമൂഹിക വിപത്താണ്‌ ലഹരി ഉപയോഗം. ഇവ പല രൂപത്തിലും ഭാവത്തിലും സ്കൂൾ കുട്ടികളും യുവജനങ്ങളും ഉൾപ്പെടെയുള്ളവരിലേക്ക് എത്തുന്നു. മിക്ക മയക്കുമരുന്നുകളും ഒരു നേരത്തെ ഉപയോഗം കൊണ്ട്‌ മാത്രം ആജീവനാന്ത അടിമത്തം സൃഷ്ടിക്കാൻ പര്യാപ്തമാണ്‌. ലഹരി വസ്തുക്കള്‍ വാങ്ങുവാനുള്ള പണം കണ്ടെത്തുന്നതിന്‌ മോഷണവും കൊലപാതകവും ഉൾപെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ യുവജനങ്ങള്‍ ഏർപെടുന്ന വാർത്തകളും അപൂർവ്വമല്ല. താല്‍ക്കാലിക സുഖം മാത്രം പകർന്ന് നല്‍കി അടിമത്തം സൃഷ്ടിച്ച ശേഷം നിരാശയ്ക്കും രോഗങ്ങള്‍ക്കും ഇടവരുത്തി ആത്മഹത്യയിലേക്കും മറ്റും തള്ളിവിടുന്ന മഹാവിപത്താണ്‌ ലഹരിമരുന്നുകൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലഹരി ഉപയോഗം ഏതൊരു നാടിന്റെയും പൂരോഗതിക്ക് തടസ്സങ്ങൾ സൃഷ്ടിക്കും എന്നതില്‍ തർക്കമില്ല. ലഹരി ഒഴിവാക്കുന്നതിനോടൊപ്പം അതിനെതിരെ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും പ്രതിരോധവും ഉയര്‍ന്ന വരേണ്ടത്‌ അനിവാര്യമാണ്‌.എല്ലാവരുടെയും പിന്തുണയിലൂടെ മാത്രമേ ഈ കൊടിയ വിപത്തിനെ ഇല്ലാതാക്കാൻ സാധിക്കൂ എന്നതിനാലാണ് പോലീസിന്റെ പുതിയസംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്. വിവരങ്ങളും സന്ദേശങ്ങളും താഴെ കൊടുത്തിട്ടുള്ള നമ്പരിലോ മെയിൽ ഐ ഡി മുഖേനയോ ജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.
ഫോൺ: – 9497927797
ഇ-മെയില്‍ : [email protected]

Hot Topics

Related Articles