ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ,കോട്ടയം ജനറൽ ആശുപത്രിയിൽ “അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

കോട്ടയം :-ഗവ.സ്കൂൾ ഓഫ് നേഴ്സിംഗ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചുകൊണ്ട് ലഹരിവിരുദ്ധ ദിനാച രണത്തിന് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ പ്രിയ ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ബിന്ദു കുമാരി അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി ഡി.എം. ഒ ഡോ.സുരേഷ്, ഡോമി ജെ. മൊറൈസ്, ജില്ലാ മാസ് മീഡിയ ഓഫീസർ, ഡോ. ആശാ പി.നായർ, ആർ എം ഒ,ആശുപത്രി മാനേജ് കമ്മിറ്റി അംഗം പി.കെ ആനന്ദക്കുട്ടൻ , ശശികല കെ.എസ് പ്രൻസിപ്പാൾ ഗവ.സ്കൂൾ ഓഫ് നേഴ്സിംഗ്, ഷൈലാ ടി.എം നേഴ്സിംഗ് സൂപ്രണ്ട്, ഡോ. ടോണി തോമസ്, നോഡൽ ഓഫീസർ മെന്റൽ ഹെൽത്ത്,എന്നിവർ പ്രസംഗിച്ചു.
ലഹരി മുക്ത മനുഷ്യ ആരോഗ്യ ലോകത്തിനു വേണ്ടി പ്രതിജ്ഞ എടുത്തു.

Advertisements

Hot Topics

Related Articles