കൊല്ലാട്: പാറയ്ക്കൽക്കടവിൽ ഊത്തപിടുത്തം നിരോധിച്ച നടപടിയിൽ പ്രതിഷേധവുമായി നാട്ടുകാർ. വർഷങ്ങളായി നാട്ടുകാർ മഴക്കാലത്ത് ചെയ്തിരുന്ന ഊത്തപിടുത്തം സർക്കാർ നിരോധിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ നാട്ടുകാർ രംഗത്ത് എത്തിയിരിക്കുന്നത്. ബുധനാഴ്ച രാവിലെ 9.30 ന് നാട്ടുകാരുടെ നേതൃത്വത്തിൽ പാറയ്ക്കൽക്കടവ് റോഡിൽ ഊത്തപിടിച്ച് പ്രതിഷേധിക്കും. പാറയ്ക്കൽക്കടവ് റോഡിൽ നിന്നും തോട്ടിലേയ്ക്കു വലവീശിയാണ് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിക്കുന്നത്. പാറയ്ക്കൽക്കടവ് വികസന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Advertisements