ജില്ലാതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റി ചേര്‍ന്നു

പത്തനംതിട്ട : ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗം, ആത്മഹത്യപ്രവണത എന്നിവയെക്കുറിച്ചും ആയത് തടയുന്നതിനായി സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചും, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നത് സംബന്ധിച്ചും, ചൈല്‍ഡ് പ്രൊട്ടക്ഷന് കമ്മറ്റികള്‍ ശാക്തീകരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

Advertisements

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ.എന്‍.രാജീവ് , ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതാ ദാസ്, ജില്ലയിലെ ഗ്രാമ-ബ്ലോക്ക്-മുന്‍സിപ്പാലിറ്റി തലങ്ങളിലെ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കമ്മറ്റിയില്‍ പങ്കെടുത്തു.

Hot Topics

Related Articles