പാലക്കാട് : പാലക്കാട് ജില്ലയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ കടുത്ത നടപടിയുമായി സിപിഎം . പി.കെ ശശിയെ ജില്ല സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി.ജില്ല കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്.വി.കെ ചന്ദ്രനെയും ജില്ല കമ്മറ്റിയിലേക്ക് തരം താഴ്ത്തി.ജില്ല കമ്മിറ്റി അംഗം ചാമുണ്ണിയെ ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി.വിഭാഗീയതയുടെ പേരിലാണ് നടപടി.അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ തീരുമാനം.
ജില്ലയില്‍ വിഭാഗീയതയ്ക്ക് നേതൃത്യം നല്‍കിയത് ഇവര്‍ മൂന്നു പേരുമെന്ന് കണ്ടെത്തിയിരുന്നു. എം.വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.പി.കെ ശശിക്കെതിരായ പാര്‍ട്ടി ഫണ്ട് തിരിമറി പരാതിയില്‍ നടപടി പിന്നീട് സ്വീകരിക്കും.പാലക്കാട് സിപി എം വിഭാഗീയതയുടെ പേരില്‍ കൊല്ലങ്കോട് ഏരിയ കമിറ്റിയില്‍ നിന്ന് 4 പേരെ ഒഴിവാക്കി.5 പേരെ തിരിച്ചെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻ ഏരിയ സെക്രട്ടറി യു അസീസ് ഉള്‍പ്പടെയുള്ളവരെയാണ് തിരിച്ചെടുത്തത്. കഴിഞ്ഞ ഏരിയ സമ്മേളനത്തില്‍ പാനലില്‍ ഉണ്ടായിട്ടും വോട്ടെടുപ്പില്‍ തോറ്റു പോയവരാണ് ഇവര്‍. പുതുനഗരം , കൊല്ലങ്കോട് ലോക്കല്‍ സെക്രട്ടറിമാരും പുറത്താക്കപ്പെട്ടവരില്‍ ഉള്‍പ്പെടും. വിഭാഗീയതയെ കുറിച്ചു പഠിച്ച അന്വേഷണ കമ്മീഷൻ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി