ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ചു; പാളത്തിൽ വീണ് അറുപതുകാരിക്ക് ദാരുണാന്ത്യം ; സംഭവം കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ

മലപ്പുറം: ഓടിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ച വയോധിക പാളത്തിലേക്ക് വീണു മരിച്ചു. കുറിപ്പുറം റെയിൽവെ സ്റ്റേഷനിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പെരുമ്പടപ്പ്പാറ സ്വദേശി വസന്തകുമാരി (65)യാണ് മരിച്ചത്.

Advertisements

തൃശ്ശൂർ കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. പിടിവിട്ട് വസന്തകുമാരി പാളത്തിലേക്ക് വീഴുകയായിരുന്നു. ഇവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കോഴിക്കോട് മകളുടെ വീട്ടിലേക്ക് പോകാനാണ് വസന്തകുമാരി റെയിൽവെ സ്റ്റേഷനിൽ എത്തിയത്.

Hot Topics

Related Articles