തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എണറാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
മഴയും കടൽക്ഷോഭവും കണക്കിലെടുത്ത് കണ്ണൂരിൽ ബീച്ചുകളിലേക്കുള്ള യാത്ര താൽക്കാലികമായി തടഞ്ഞു. ഇന്നലെ പെയ്ത കനത്ത മഴയിൽ മട്ടന്നൂർ വിമാനത്താവളത്തിലെ സംരക്ഷണ ഭിത്തി തകർത്ത് കാനയിലെ വെള്ളം ഗതിമാറി വീടുകളിലേക്കൊഴുകിയത് പ്രദേശത്തെ നിരവധി വീടുകളിൽ നാശ നഷ്ടം ഉണ്ടാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കണ്ണൂർ, കാസർകോട്, എറണാകുളം ജില്ലകളിൽ ശക്തമായ മഴയുണ്ടായി. നോർത്ത് പറവൂരിൽ 165 മില്ലി മീറ്റർ മഴ ലഭിച്ചു. മട്ടന്നൂർ വിമാനത്താവള പരിസരത്ത് 150 മില്ലീ മീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തി.
അതേസമയം, മഴ കനത്ത പശ്ചാത്തലത്തിൽ കണ്ണൂരിലെ വിവിധ ബീച്ചുകളികേക് സഞ്ചാരികൾ എത്തുന്നത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തടഞ്ഞു. പയ്യാമ്പലം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ധർമ്മടം അടക്കമുള്ള ബിച്ചുകളിലാണ് താൽക്കാലിക യാത്ര നിരോധനം. ഉയർന്ന തിരയും കടൽക്ഷോഭവും തുടരുന്നതിനാൽ മത്സ്യബന്ധനത്തിനുള്ള നിരോധനം തുടരുകയാണ്.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
28-06-2023: എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
29 -06-2023: തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
02-07-2023: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.