മനുഷ്യ ജീവിതത്തിൽ കലയ്ക്കും സംസ്കാരത്തിനും ഉള്ള പങ്കുവലുത് : ചീഫ് സെക്രട്ടറി

പത്തനംതിട്ട. മനുഷ്യ ജീവിതത്തിൽ കലയ്ക്കും സംസ്കാരത്തിനുമുള്ള പ്രാധാന്യം വളരെ വലുതാണെന്ന് കേരള ചീഫ് സെക്രട്ടറി വി പി ജോയി അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ് എം സംസ്കാര വേദി ഉള്ളൂർ അവാർഡ് ലഭിച്ച വി പി ജോയിക്ക് നൽകിയ അനുമോദന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യം മനുഷ്യനെ ഒന്നിപ്പിക്കാനുള്ള ആഭരണം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയും ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു.മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ സാമുവൽ മാർ ഐറേനിയോസ് വി പി ജോയിയെ ആദരിച്ചു. സംഗീത സംവിധായകൻ ഡോ മണക്കാല ഗോപാലകൃഷ്ണനെ നഗരസഭ ചെയർമാൻ അഡ്വ സക്കീർ ഹുസൈൻ ആദരിച്ചു. അഡ്വ .മനോജ് മാത്യു, ജെയിംസ് നെടുങ്കോട്ട്, ഡോ. അലക്സ് മാത്യു, ബിജു നൈനാൻ, റോയ് മാടപ്പള്ളി, ജിൻസി ജേക്കബ്, കവി രാമകൃഷ്ണൻ, മനു വി സുദേവ്, കടമ്മനിട്ട ആർ പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles