രണ്ടു മാസത്തിനുള്ളിൽ എഥനോള്‍ ഇന്ധനമായി ഓടുന്ന വാഹനമെത്തിക്കും ; ഉറപ്പുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

ഡൽഹി : ഫ്ളെക്സ് ഫ്യൂവല്‍ വാഹനങ്ങള്‍ ഉറപ്പുനല്‍കിയിരുന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കാരി വാഹനമേഖലയ്ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്.
പൂര്‍ണമായും എഥനോള്‍ ഇന്ധനമായി ഓടുന്ന വാഹനം എത്തിക്കുമെന്നാണ് അദ്ദേഹം ഉറപ്പുനല്‍കിയത്. ഓഗസ്റ്റ് മാസത്തോടെ നൂറുശതമാനം എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനം പുറത്തിറക്കാൻ കഴിയുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

Advertisements

പൂര്‍ണമായും എഥനോള്‍ ഉപയോഗിച്ച്‌ ഓടുന്ന വാഹനം പുറത്തിറക്കും. ബജാജ്, ഹീറോ, ടി.വി.എസ്. തുടങ്ങിയ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ 100 ശതമാനം എഥനോള്‍ ഉപയോഗിച്ച്‌ ഓടുന്ന ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ടൊയോട്ട നിര്‍മിച്ചിട്ടുള്ള ക്യാമ്റി പോലുള്ള വാഹനങ്ങള്‍ 60 ശതമാനം പെട്രോളും 40 ശതമാനം ഇലക്‌ട്രിക്കുമായി ഓടുന്നുണ്ട്. ഈ മാതൃകയില്‍ 60 ശതമാനം എഥനോളും 40 ശതമാനം ഇലക്‌ട്രിക്കുമായും ടൊയോട്ട വാഹനമെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ വരവ് രാജ്യത്ത് വലിയ ഒരു വിപ്ലവമായിരിക്കും സൃഷ്ടിക്കുക. ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് പകരം ചെലവ് കുറഞ്ഞും മലിനീകരണ മുക്തവുമായി ഗതാഗത സംവിധാനമാണ് എഥനോളിലൂടെ സാധ്യമാകുന്നത്. കരിമ്ബില്‍ നിന്നുപോലും എഥനോള്‍ ഉത്പാദിപ്പിക്കാൻ സാധിക്കുന്നത് കൊണ്ടുതന്നെ എഥനോളിന്റെ നിര്‍മാതാക്കള്‍ രാജ്യത്തെ കര്‍ഷകരായിരിക്കുമെന്നുമാണ് നിതിൻ ഗഡ്കരി അഭിപ്രായപ്പെടുന്നത്. എ.എൻ.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Hot Topics

Related Articles