തിരുവല്ല : പെരിങ്ങരയിൽ ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തു. തിരുവല്ല നഗരസഭയിലും നിരണം കടപ്ര നെടുമ്പ്രം പെരിങ്ങര കുറ്റൂർ എന്നീ പഞ്ചായത്തുകളിലും ഹർത്താൽ പ്രഖ്യാപിചിട്ടുണ്ട്
തിരുവല്ല നഗരസഭയിലും സമീപത്തെ 5 പഞ്ചായത്തുകളിലും ഡിസംബർ മൂന്ന് വെളളിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് രാത്രി 8 മണിയോടെ മേപ്രാലിൽ വച്ചാണ് കൊലപാതകം നടന്നത്. നെഞ്ചില്‍ ആഴത്തിലുള്ളതടക്കം ഒന്‍പത് കുത്തേറ്റതായാണ് വിവരം. കൊലയ്ക്ക് പിന്നില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്നും സി.പി.എം ആരോപിച്ചു.