കൊലപാതകത്തിൽ സി പി എം പ്രതിഷേധിച്ചു; ഗൂഢാലോചന പുറത്തുകൊണ്ടുവരണം: സി.പി.എം; കൊലപാതകത്തിൽ പങ്കില്ല ; ആർ.എസ്.എസ് – ബി.ജെ പി

തിരുവന്തപുരം: സിപിഐ എം ലോക്കൽ സെക്രട്ടറി സന്ദീപിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. ആർഎസ്എസിന്റെ കൊലക്കത്തിക്കിരയായി സിപിഐ എം പ്രവർത്തകർ നിരന്തരം രക്തസാക്ഷികളാവുകയാണ്.

Advertisements

നാട്ടിലെ സമാധാന അന്തരീക്ഷം തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമം. സിപിഐ എമ്മിൻ്റെ കേഡർമാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം കൊലപാതകത്തിന് പിന്നിലുണ്ട്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ആർ എസ്സ് എസ്സിൻ്റെ സൃഷ്ടിക്കുന്ന പ്രകോപനത്തിൽ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ഹീന കൊലപാതത്തിലുള്ള ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവരാൻ മുഴുവനാളുകളും തയ്യാറാവണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളേയും പിടികൂടി അർഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അതേ സമയം കൊലപാതകത്തിൽ പങ്കില്ലെന്ന് ബി ജെ പിയും ആർ.എസ്.എസും അറിയിച്ചു. എൽ.സി. സെക്രട്ടറി. കൊല്ലപ്പെട്ട സംഭവത്തിൽ ആർ.എസ്.എസിനോ സംഘപരിവാർ സംഘടനകൾക്കോ യാതൊരു ബന്ധവുമില്ലെന്ന്
ബി.ജെ.പി. പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡൻ്റ് വിജയകുമാർ മണിപ്പുഴ.

കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. സംഭവം ആർ.എസ്.എസിൻ്റെ തലയിൽ കെട്ടിവെക്കാനുള്ള സി.പി.എമ്മിൻ്റെയും പോലീസിൻ്റെയും നീക്കം പ്രതിഷേധാർഹമാണ്. ശരിയായ അന്വേഷണം നടത്തി കൊലയ്ക്ക് പിന്നിലുള്ള ശക്തികളെ വെളിച്ചത്ത് കൊണ്ടുവരണമന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു.

തിരുവല്ലയിൽ എൽ.സി. സെക്രട്ട റി കൊല്ലപ്പെട്ട സംഭവത്തിൽ ആ ർ.എസ്.എസിനോ സംഘപരിവാ ർ സംഘടനകൾക്കോ യാതൊരു ബന്ധവുമില്ലന്ന് രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് ജി. രജീഷ് അറിയിച്ചു. കൊലപാതകത്ത ആർ.എസ്.എസ്. ജില്ലാ കാര്യ കാരി സമിതി ശക്തമായി അപലപിക്കുന്നു. സംഭവം ആർ.എസ്. എസിന്റെ തലയിൽ കെട്ടിവെക്കാ നുള്ള ഗൂഢാലോചന ക്കുന്നുണ്ട്. ഇത് പ്രതിഷേധാർഹമാണ്. ശരി യായ അന്വേഷണം നടത്തി കൊ ലയ്ക്ക് പിന്നിലുള്ള ശക്തികളെ വെളിച്ചത്ത് കൊണ്ടുവരണം. മാധ്യമങ്ങൾ ശരിയായി അന്വേഷിച്ച് ഉത്തരവാദിത്വത്തോടെ വാർത്ത റിപ്പോർട്ട് ചെയ്യണമെന്നും അദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.