തിരുവനന്തപുരം : അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കെ സുധാകരൻ പൊലീസിനെ വിരട്ടിയാണ് എഫ്ഐആര്‍ ഇട്ടതെന്ന കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷഫീറിന്റെ പ്രസ്താവന വിവാദത്തില്‍.തങ്ങളെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ വേട്ടയെന്ന് തെളിഞ്ഞെന്ന് പറഞ്ഞ പി ജയരാജൻ,
സുധാകരന്റേത് ക്രിമിനല്‍ ഗൂഢാലോചന കുറ്റമാണെന്നും ഷുക്കൂര്‍ കേസില്‍ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
അരിയില്‍ കേസില്‍ പൊലീസിനെ വിരട്ടിയാണ് സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തതെന്ന് ബിആര്‍എം ഷഫീറിന്റെ പ്രസ്താവന പി ജയരാജനും സിപിഎം കേന്ദ്രങ്ങളും ആയുധമാക്കുകയാണ്. കേസിലെ രാഷ്ട്രീയ ഇടപെടലിന് തെളിവാണിതെന്ന് ജയരാജൻ പറഞ്ഞു. സിബിഐയെ സ്വാധീനിച്ചത് കെ സുധാകരനാണെന്നും ഇതോടെ തെളിഞ്ഞു. അന്വേഷണ ഏജൻസികളെ സ്വാധീനിക്കുന്നത്, ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് സമാനമായ കുറ്റകൃത്യമാണ്. ഇതില്‍ അന്വേഷണം വേണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു. തുടരന്വേഷണം ആവശ്യപ്പെട്ട് നിയമനടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്രം ബിജെപി ഭരിക്കുമ്ബോള്‍ സിബിഐയെ സ്വാധീനിക്കാനും കെ സുധാകരൻ ശ്രമിച്ചെന്ന് ഷഫീറിന്റെ പ്രസംഗത്തിലൂടെ തെളിഞ്ഞെന്നും പി ജയരാജൻ ആരോപിക്കുന്നു. ആര്‍എസ്എസുമായി സുധാകരനുള്ള ജൈവ ബന്ധവും തെളിഞ്ഞു. സംഭവം ഗൗരവത്തോടെ തന്നെ കാണുന്നുവെന്നും രാഷ്ട്രീയ വേട്ടയാടല്‍ അനുവദിക്കില്ലെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു. തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ വരുന്ന ആദ്യ കെപിസിസി പ്രസിഡന്റാണ് സുധാകരന്, എല്ലാം പൊതു സമൂഹം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മോൻസൻ കേസിലും സാമ്ബത്തിക തട്ടിപ്പ് കേസിലും സുധാകരനെതിരെ അന്വേഷണം തുടരുമ്ബോഴാണ്, ഷഫീറിന്റെ പ്രസ്താവന ആയുധമാക്കി സുധാകരനെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം അന്വേഷിക്കാൻ സിപിഎം വഴി നോക്കുന്നത്.