“പാർട്ടിയോട് ചോദിക്കാതെ ബിൽ അവതരിപ്പിച്ചത് തെറ്റ്; എല്ലാ എം.പി.മാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാൽ എന്താവും സ്ഥിതി?” ഹൈബി ഈഡനെ തള്ളി മുരളീധരനും

എറണാകുളം: കേരളത്തിന്‍റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ നിർദ്ദേശത്തിനെതിരെ കെ.മുരളീധരനും രംഗത്ത്. ഹൈബി പാർട്ടിയോട് ചോദിക്കാതെ ബിൽ അവതരിപ്പിച്ചത് തെറ്റാണെന്നും, എല്ലാ എം.പി.മാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാൽ എന്താവും സ്ഥിതിയെന്നും അദ്ദേഹം ചോദിച്ചു. ഞാൻ വടകരയിൽ തലസ്ഥാനം വേണമെന്ന് പറഞ്ഞാൽ എന്താവും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

കേരളത്തിന്റെ വടക്കേ അററത്തും മധ്യകേരളത്തിലുള്ളവർക്കും തലസ്ഥാനത്തെ ഓഫീസുകളിലെത്താൻ ദീർഘദൂ‍രം സഞ്ചരിക്കേണ്ടി വരുന്നു എന്നാണ് ബില്ലിൽ ചൂണ്ടികാട്ടുന്നത്. സംസ്ഥാന നിലപാട് കേന്ദ്രം ആരാഞ്ഞു. ബില്ലിൽ ശക്തമായ എതിർപ്പറിയിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വികസനത്തിനായി  ഒരിഞ്ച് ഭൂമിയേറ്റെടുക്കാനില്ലാത്ത കൊച്ചി നഗരത്തിൽ ഭൂമിയേറ്റെടുത്ത് തലസ്ഥാനം മാറ്റാൻ കഴിയില്ല. കൂടാതെ ഇതുമൂലം വരുന്ന വൻ സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കാൻ കഴിയില്ലെന്നും നിർദ്ദേശം അപ്രായോഗികമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിക്കും.

വ്യവസായ തലസ്ഥാനമായ എറണാകുളത്തെ സംസ്ഥാന തലസ്ഥാനമാക്കേണ്ടതല്ലേയെന്ന ചർച്ചകള്‍ നേരത്തെയും ഉയർന്നിരുന്നു. ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്തേക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാരത്തണ്‍ സമരങ്ങള്‍ വരെ തലസ്ഥാനത്തുണ്ടായി. ഇത്തരം ചർച്ചകള്‍ക്കിടെയാണ് കേരള തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബിൽ അവതരണത്തിന്  ഹൈബി ഈഡൻ അനുമതി തേടിയത്. 

Hot Topics

Related Articles