കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ജില്ലാ പോലീസ് മേധാവി ഓഫീസ് മാർച്ച് ജൂലൈ 4 ചൊവ്വാഴ്ച

പത്തനംതിട്ട: പിണറായി
സർക്കാരിന്റെ അഴിമതിയും കൊള്ളയും പുറത്തു കൊണ്ടുവരുന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവർക്കെതിരെ
കള്ളക്കേസുകളുണ്ടാക്കി പൊതുജന മധ്യത്തിൽ അവഹേളിക്കുന്ന
മുഖ്യമന്ത്രിയുടെ നടപടിക്കെതിരെയും സർക്കാരിന്റെ കള്ളത്തരങ്ങൾ തുറന്നുകാണിക്കുന്ന മാധ്യമ
പ്രവർത്തകരെ കേസുകളിൽപ്പെടുത്തി നിശബ്ദരാക്കാൻ
ശ്രമിക്കുന്നതിനെതിരെയും
കെ പി സി സി ആഹ്വാനമനുസരിച്ച്
2023 ജൂലൈ 4 ചൊവ്വാഴ്ച ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാപോലീസ് മേധാവിയുടെ ഓഫീസിലേക്ക്
പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന്
ഡി സി സി ജനറൽ സെക്രട്ടറി
സാമുവൽ കിഴക്കുപുറം പറഞ്ഞു.

Advertisements

മാർച്ച് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. രാവിലെ 10 മണിക്ക് അബാൻ ജംഗ്ഷനിൽ നിന്നും മാർച്ച് ആരംഭിക്കും. കെ പി സി സി, ഡി സി സി, പോഷക സംഘടനാ നേതാക്കൾ പ്രസംഗിക്കും. പങ്കെടുക്കുവാനുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാവിലെ 10 മണിക്ക് മുമ്പായി അബാൻ ജംഗ്ഷനിൽ എത്തിച്ചേരണമെന്ന് ഡി സി സി ജനറൽ സെക്രട്ടറി അഭ്യർത്ഥിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.