മഹാരാഷ്ട്രയിൽ സർക്കാരിനെ വീഴ്ത്തി അട്ടിമറി : എൻസിപി പിളർത്തി അജിത് പവാറും സംഘവും : ഭരണം പിടിച്ച് ബിജെ പി 

മുംബൈ : മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറി. എൻസിപി പിളർത്തി അജിത് പവാറും, അദ്ദേഹത്തെ അനുകൂലിക്കുന്ന 29 എംഎൽഎമാരും ബിജെപി സർക്കാരിൻ്റെ ഭാഗമായി. പ്രതിപക്ഷ നേതാവ് ഒഴിഞ്ഞ അജിത് പവാർ, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

Advertisements

നേരത്തെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാ‌വിസിനൊപ്പം അജിത് പവാർ രാജ്ഭവനിലെത്തി സർക്കാരിനുള്ള പിന്തുണ അറിയിച്ചു. തുടർന്നാണ് അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തത്. അജിത് പവാറിനൊപ്പമുള്ള 9 എംഎൽഎമാർക്ക് മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാർ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ദേശീയ രാഷ്ട്രീത്തെ ഞെട്ടിച്ചു കൊണ്ടുള്ള അപ്രതീക്ഷിത നീക്കം. എന്നാൽ എൻസിപിയിലെ ഈ സംഭവ വികാസങ്ങളെക്കുറിച്ച് അറിയില്ലെന്ന് ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ പുണെയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Hot Topics

Related Articles