വി.ശോഭന കേരള ടെലികോം മേധാവി ; ശോഭന  തിരുവനന്തപുരം സ്വദേശി

തിരുവനന്തപുരം : ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് കേരള ഘടകത്തിന്റെ പുതിയ മേധാവിയായി

Advertisements

വി ശോഭന  ചുമതലയേറ്റു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ  നിന്നുള്ള ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻസ് ബിരുദധാരിയാണ്.  ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസ്സിലെ 1987  ബാച്ച് ഉദ്യോഗസ്ഥ ആയ വി. ശോഭന  തിരുവനന്തപുരം സ്വദേശിയാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിലെ ആദ്യത്തെ വനിതാ ടെലികോം മേധാവിയായ ഇവർക്ക് ഇന്ത്യയിൽ വിവിധ ടെലികോം സർക്കിളുകളിൽ, വ്യത്യസ്ത വിഭാഗങ്ങളിലായി ഏകദേശം 34  വർഷത്തെ വിജയകരമായ അനുഭവസമ്പത്തുണ്ട്. 

എറണാകുളത്ത്  ഏരിയ മാനേജർ ,

തിരുവനന്തപുരത്തെ റീജിയണൽ ടെലികോം ട്രെയിനിങ്ങ് സെന്റർ പ്രിൻസിപ്പൽ, ഗാസിയാബാദിലെ ALTTC യിൽ ജനറൽ മാനേജർ, നാഷണൽ ടെലികമ്യൂണിക്കേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോളിസി റിസർച്ച് & ട്രെയിനിങ് സ്ഥാപനത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.  ഇതിനുമുമ്പ് 

കേരള LSA യുടെ ടെക്‌നോളജി വിഭാഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആയിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.