അഞ്ച് വർഷം മുൻപ് നിക്ഷേപിച്ച 25 ലക്ഷം തിരികെ നൽകിയില്ല : മുത്തൂറ്റ് ഫിനാൻസ് ആറന്മുള ശാഖ മാനേജർക്കെതിരെ കേസ്

പത്തനംതിട്ട: അഞ്ച് വർഷം മുൻപ് നിക്ഷേപിച്ച 25 ലക്ഷം രൂപ തിരികെ നൽകിയില്ലെന്ന പരാതിയിൽ മുത്തൂറ്റ് ഫിനാൻസിന്റെ ശാഖാ മാനേജർക്കെതിരേ ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തടിയൂർ പനയ്ക്കൽ തടം മാവുങ്കൽ പുത്തൻപുരയിൽ വിമൽ കുമാർ നൽകിയ പരാതിയിൽ മുത്തൂറ്റ് ഫിനാൻസ് ആറാട്ടുപുഴ ശാഖാ മാനേജർ ശ്രീകലയ്ക്ക് എതിരേയാണ് കേസ് എടുത്തിട്ടുള്ളത്. 18 വർഷം ഗൾഫിൽ ജോലിചെയ്ത ശേഷം മടങ്ങിയെത്തിയ വിമൽ കുമാർ 2018 മാർച്ച് 16 നാണ് ആറാട്ടുപുഴ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചത്. കൺവർട്ടബിൾ ഡിബഞ്ചർ സർട്ടിഫിക്കറ്റാണ് (എൻസിബി) ഇതിന് നൽകിയത്.

Advertisements

ഇതാകട്ടെ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീ (എസ്ആർഇഐ) ഇൻഫ്രാസ്ട്രക്ടർ ഫിനാൻസ് കമ്പനി ലിമിറ്റഡിന്റേതാണ്. വിമൽ കുമാർ നടത്തിയ അന്വേഷണത്തിൽ ഈ കമ്പനിയുടെ ലൈസൻസ് 2020 ഒക്ടോബർ മാസത്തിൽ സാമ്പത്തിക ഇടപ്പാടുകൾ സുതാര്യമല്ലാത്തതിന്റെ പേരിൽ റിസർവ് ബാങ്ക് റദ്ദാക്കിയിട്ടുള്ളതായി അറിയാനും കഴിഞ്ഞു.
തുടർന്ന് വിമൽ കുമാർ ശാഖാ മാനേജർ ശ്രീലതയെ സമീപിച്ച് പണം തിരികെ ആവശ്യപ്പെട്ടു. ലഭിക്കാതെ വന്നപ്പോൾ മുത്തൂറ്റ് ഫിനാൻസ് ചെയർമാനും മുത്തൂറ്റ് സെക്യൂരിറ്റീസ് ലിമിറ്റഡ് ഡയറക്ടർമാരുമായും നേരിൽ സംസാരിച്ചുവെന്ന് വിമൽ കുമാറിന്റെ മൊഴിയിൽ പറയുന്നു. അവർ പണം തിരികെ നൽകാമെന്ന് വാക്കാൽ പറഞ്ഞുവത്രേ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേന്ദ്രസർക്കാരിന്റെ അംഗീകാരമുണ്ട് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചതിനാലാണ് പണം അവിടെ നിക്ഷേപിച്ചത്. എന്നാൽ പണം ആവശ്യപ്പെട്ടിട്ട് തിരികെ കിട്ടാതെ വന്നപ്പോഴാണ് പോലീസിൽ പരാതി നൽകിയത്. മുത്തൂറ്റ് ബാങ്ക് ശാഖയിലെ ജീവനക്കാരുടെയും മാനേജർമാരുടെയും പ്രലോഭനങ്ങൾക്ക് വഴങ്ങിയാണ് പലരും പണം നിക്ഷേപിക്കുന്നതെന്നും ആരോപണമുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.