ബര്‍ലിൻ: ഫിറ്റ്നെസ്സ് ഇൻഫ്ളുവൻസറും ജെര്‍മ്മൻ യൂട്യൂബറുമായ ജോ ലിൻഡെര്‍ അന്തരിച്ചു. 30-ാം വയസിലായിരുന്നു അന്ത്യം.അന്യൂറിസം മൂലമായിരുന്നു യുവാവിന്റെ വേര്‍പാട്. കാമുകി നിച്ചയാണ് ലിൻഡെറിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
ഇൻസ്റ്റഗ്രാമില്‍ 8.5 ദശലക്ഷം ഫോളോവേഴ്സുള്ള ഫിറ്റ്നെസ്സ് ഇൻഫ്ളുവൻസറിന് യൂട്യൂബില്‍ ഒമ്ബതര ലക്ഷം സബ്സ്ക്രൈബേഴ്സുമുണ്ട്. ഫിറ്റ്നെസ്സ് സംബന്ധിച്ച് ധാരാളം നുറുങ്ങുവിദ്യകള്‍ പങ്കുവക്കുന്ന ലിൻഡെറിന് സോഷ്യല്‍ മീഡിയയില്‍ ആരാധകരേറെയാണ്. ലിൻഡെറിന്റെ അപ്രതീക്ഷിത മരണം വലിയ നടുക്കമാണ് ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലിൻഡെറിന്റെ മരണത്തിന് കാരണമായ അന്യൂറിസം എന്ന രോഗാവസ്ഥ രക്തക്കുഴലുകളെ ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ്. മൂന്ന് ദിവസം മുമ്ബ് കലശലായ കഴുത്ത് വേദന അനുഭവപ്പെട്ടതിന് പിന്നാലെയാണ് ലിൻഡെറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വൈദ്യ പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചപ്പോഴേക്കും ഏറെ വൈകിയെന്ന് കാമുകി നിച്ച പറയുന്നു.