കോട്ടയം : പ്ലസ് വൺ സീറ്റിന്റെ എണ്ണം വർദ്ധിപ്പിക്കണം
സംസ്ഥാനത്തെ പല ഹയർ സെക്കൻഡറി സ്കൂളുകളിലും അപേക്ഷ നൽകി അഡ്മിഷൻ വേണ്ടി കാത്തിരുന്ന കുട്ടികൾക്ക് സയൻസ് ഗ്രൂപ്പ് ഉൾപ്പെടെ അഡ്മിഷൻ ലഭിക്കാത്ത സാഹചര്യത്തിൽ പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ സ്കൂളുകളിൽ പലർക്കും അഡ്മിഷൻ ലഭിച്ചിട്ടില്ല ആയതിനാൽ വിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും പ്ലസ് വൺ സീറ്റിന്റെ എണ്ണം വർദ്ധിപ്പിക്കണമെന്ന് കെ എസ് സി (എം ) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ചാമക്കാല ആവശ്യപ്പെട്ടു ഈ പ്രശ്നം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ നേരത്തെ തന്നെ കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടിരുന്നതാണ്.
Advertisements