കാലവർഷം: എൻ ഡി ആർ എഫ് സംഘം മതിൽ ഭാഗത്ത് എത്തി

തിരുവല്ല : കാലവർഷം ശക്തി പ്രാപിച്ചതോടെ പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി നാലാം ബറ്റാലിയൻ എൻ ഡി ആർ എഫ് സംഘം മതിൽഭാഗത്ത് എത്തി. പത്തനംതിട്ട ജില്ലയിലെ പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി ആരക്കാണത്ത് നിന്നും ഇൻസ്പെക്ടർ ജി പ്രശാന്തിന്റെ നേതൃത്വത്തിലുള്ള 27 അംഗ സംഘമാണ് എത്തിയത്. മതിൽഭാഗം സത്രം ഓഡിറ്റോറിയത്തിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. ഇന്ന് ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തും. ദിവസങ്ങളിൽ പ്രളയ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ സംഘം സന്ദർശനം നടത്തുമെന്ന് ഇൻസ്പെക്ടർ പ്രശാന്ത് പറഞ്ഞു.

Advertisements

Hot Topics

Related Articles