നസ്രാണി സ​മു​ദാ​യങ്ങളുടെ ​ഐ​ക്യ​ത്തി​ലൂ​ടെ മാർത്തോമ്മാ മ​ക്ക​ളു​ടെ ക​രു​ത്ത് കാ​ണി​ച്ചു​കൊ​ടു​ക്ക​ണം: പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് 

കോട്ടയം: നസ്രാണി സ​മു​ദാ​യങ്ങളുടെ ​ഐ​ക്യ​ത്തി​ലൂ​ടെ മാർ~തോ​മ്മാ മ​ക്ക​ളു​ടെ ക​രു​ത്ത് കാ​ണി​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ആഹ്വാനം ചെയ്തു. ദു​ക്‌​റാ​ന​യോ​ട​നു​ബ​ന്ധി​ച്ച് പ​ക​ലോ​മ​റ്റം അ​ര്‍​ക്ക​ദി​യാ​ക്കോ​ന്‍ ന​ഗ​റി​ല്‍ ന​ട​ന്ന ന​സ്രാ​ണി സ​മു​ദാ​യ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട്.

Advertisements

ച​രി​ത്ര​മാ​കു​ന്ന അ​ടി​ത്ത​റ​യി​ല്‍ നി​ന്നു​കൊ​ണ്ടാ​ണ് നാം ​സ​മു​ദാ​യ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്. പ​ക​ലോ​മ​റ്റ​ത്തെ അ​ര്‍​ക്ക​ദി​യാ​ക്കോ​ന്‍ ക​ബ​റി​ട​ങ്ങ​ള്‍ ച​രി​ത്ര​ത്തി​ന്‍റെ അ​ടി​ത്ത​റ​യാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. വേ​റി​ട്ട് നി​ല്‍​ക്കു​ന്ന ക്രൈ​സ്ത​വ സ​ഭാ​സ​മൂ​ഹ​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള കാ​ന്തി​ക​ശ​ക്തി കു​റ​വി​ല​ങ്ങാ​ടി​നും പ​ക​ലോ​മ​റ്റ​ത്തി​നു​മു​ണ്ട്. കു​റ​വി​ല​ങ്ങാ​ട് അ​മ്മ​സ​ഭ​യാ​ണ്. എല്ലാവരും ച​രി​ത്രം ഗൗ​ര​വ​മാ​യി പ​ഠി​ക്ക​ണ​മെ​ന്നും മാ​ര്‍ ക​ല്ല​റ​ങ്ങാ​ട് പ​റ​ഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഗമത്തിൽ വി​വി​ധ ക്രൈ​സ്ത​വ സ​മൂ​ഹ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു. പാ​ര​മ്പ​ര്യ ക​ലാ​രൂ​പ​ങ്ങ​ളും സ​മ്മേ​ള​ന വേ​ദി​യി​ല്‍ അ​ര​ങ്ങേ​റി. ഫാ. ​സി​റി​ള്‍ തോ​മ​സ് തൈ​യ്യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തെ എ​ല്ലാ​ ജി​ല്ല​ക​ളി​ല്‍ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യ സ​മ്മേ​ള​നം ന​ട​ന്ന​ത്. പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഡോ. ​ജോ​സ​ഫ് മ​ലേ​പ​റ​മ്പി​ലും  വി​വി​ധ സ​ഭാ​പ്ര​തി​നി​ധി​ക​ളും പ്ര​സം​ഗി​ച്ചു.

Hot Topics

Related Articles