തെരുവു നായ ശല്യം : വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ഊര്‍ജിതപ്പെടുത്തണമെന്ന് താലൂക്ക് വികസന സമിതി

കോഴഞ്ചേരി : തെരുവ് നായശല്യം നിയന്ത്രിക്കുന്നതിന് വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
സ്‌കൂള്‍ പരിസരങ്ങളിലെ ലഹരി ഉത്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിന് പോലീസ്, എക്സൈസ് വകുപ്പുകള്‍ പെട്രോളിംഗ് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കണം.
പത്തനംതിട്ട നഗരത്തിലെ ഗതാഗത കുരുക്കും റോഡിന്റെ ശോചനീയാവസ്ഥയും പരിഹരിക്കണം.

Advertisements

പൊതുമരാമത്ത് റോഡിന്റെ വശങ്ങളില്‍ പാറ, തടി മുതലായവ ഇറക്കിയിട്ടിട്ടുള്ളതും ഓടകള്‍ക്ക് സ്ലാബ് ഇല്ലാത്തതു മൂലം അപകടങ്ങള്‍ പതിവാകുന്നതിന് പരിഹാരം കാണണം. ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന് കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും, ശുചീകരണ പ്രവര്‍ത്തനങ്ങളും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ നീക്കവും കാര്യക്ഷമമാക്കണം. ആശുപത്രികളില്‍ കൂടുതല്‍ പനി ക്ലിനിക്കുകള്‍ ആരംഭിക്കണം. പനി പടരുന്നത് നിയന്ത്രിക്കുന്നതിനായി സ്പെഷ്യല്‍ ഡ്രൈവ്, ബോധവത്ക്കരണ യജ്ഞം എന്നിവ നടത്തണമെന്നും താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മല്ലപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിനിധി സജീവ് കെ ഭാസ്‌ക്കര്‍ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എംപിയുടെ പ്രതിനിധി ജെറി മാത്യു സാം, കോണ്‍ഗ്രസ്(എസ്) ജില്ലാ സെക്രട്ടറി മാത്യു ജി ഡാനിയേല്‍, കേരള കോണ്‍ഗ്രസ് എം പ്രതിനിധി മാത്യു മരോട്ടിമൂട്ടില്‍, കേരള കോണ്‍ഗ്രസ് (ബി) പ്രതിനിധി ജോണ്‍ പോള്‍, എന്‍സിപി പ്രതിനിധി എം. മുഹമ്മദ് സാലി, എല്‍ജെഡി ആറന്‍മുള മണ്ഡലം പ്രതിനിധി ജോണ്‍സണ്‍ കുടപ്പുരയില്‍, കേരള കോണ്‍ഗ്രസ് (ഡി) പ്രതിനിധി വി.ജി. മത്തായി, കോഴഞ്ചേരി തഹസില്‍ദാര്‍ പി. സുദീപ്, ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എസ്. സിറോഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി.കെ. സുധ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.