ബിനീഷ് രവി എസ് എൻ ഡി പി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി അംഗം

കുറവിലങ്ങാട്: എസ്എന്‍ഡിപി യൂത്ത്മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയംഗമായി ബിനിഷ് രവിയെ നിയമിച്ചു. എസ്എന്‍ഡിപി യോഗം കടുത്തുരുത്തി യൂണിയനില്‍ നിന്നാണ് ബിനീഷ് തെരഞ്ഞെടുക്കപ്പെട്ടത്. എസ്എന്‍ഡിപി കാളികാവ് ശാഖ സ്ഥാപക സെക്രട്ടറി, ശാഖാ പ്രസിഡന്റ്, കാളികാവ് ഐടിഐ, കാളികാവ് ശ്രീ നാരായണ പബ്ലിക് സ്‌കൂള്‍ എന്നിവയുടെ മാനേജര്‍, കാളികാവ് ശ്രീബാലസുബ്രഹ്‌മണ്യ സ്വാമി ദേവസ്വം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles