കൊല്ലാട് കളത്തിൽ കടവ് പുന്നക്കൽ ബണ്ട് റോഡിന്റെ  നവീകരണ  നിർമ്മാണ ഉദ്ഘാടനം നടത്തി

കൊല്ലാട് :  പനച്ചിക്കാട് പഞ്ചായത്തിലെ 1, 2 വാർഡുകളെ ബന്ധിപ്പിക്കുന്ന കൊല്ലാട് കളത്തിൽ കടവ് പുന്നക്കൽ ബണ്ട് റോഡിന്റെ  നവീകരണം നടത്തുവാൻ പള്ളം ബ്ലോക്ക്‌ പഞ്ചായത്ത്‌ കൊല്ലാട് ഡിവിഷൻ മെമ്പർ സിബി ജോൺ കൈതയിലിന്റെ വികസനഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പള്ളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രഫ. ടോമിച്ചൻ ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ നിർമാണ ഉദ്ഘാടനം നടത്തി. 

Advertisements

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സിബി ജോൺ കൈതയിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ വൈശാഖ് പി കെ, കൊല്ലാട് പള്ളി വികാരി ഫാ. പി കെ കുര്യാക്കോസ്, വാർഡ് മെമ്പർ മിനി ഇട്ടിക്കുഞ്ഞു എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles