ആവേശക്കടലിരമ്പം ; അർജന്റീനൻ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് ഇന്ത്യയിൽ ; സൂപ്പർ താരം കൊൽക്കത്തയിൽ പറന്നിറങ്ങിയത് രണ്ട് ദിവസത്തെ സന്ദർശനത്തിന്

കൊല്‍ക്കത്ത : രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് കൊല്‍ക്കത്തയില്‍ എത്തി.നൂറുകണക്കിന് ആരാധകരാണ് പ്രിയതാരത്തെ സ്വീകരിക്കാന്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയത്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയശില്‍പികളില്‍ പ്രധാനിയായ എമിലിയാനോ മാര്‍ട്ടിനസ് കൊല്‍ക്കത്തയില്‍ പറന്നിറങ്ങിയത് ആരാധകരുടെ ആവേശത്തിലേക്ക്. നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ അര്‍ജന്റൈന്‍ ഗോളിയെ സ്വീകരിക്കാന്‍ നൂറു കണക്കിന് ആരാധകരാണ് എത്തിയത്.

Advertisements

മോഹന്‍ ബഗാന്‍ സെക്രട്ടറി ദേബാശിഷ് ദത്ത എമി മാര്‍ട്ടിനസിനെ സ്വീകരിച്ചു. ഇന്ത്യയിലേക്ക് വരുകയെന്നത് തന്റെ സ്വപ്നം ആയിരുന്നുവെന്നും കൊല്‍ക്കത്തയിലെ ആരാധകരെ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും എമി മാര്‍ട്ടിനസ് പറഞ്ഞു. എമി മാര്‍ട്ടിനസ് ഇന്നും നാളെയും കൊല്‍ക്കത്തയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. കൊല്‍ക്കത്ത പൊലീസ് ഫ്രന്‍ഡ്ഷിപ്പ് കപ്പ് ഫുട്ബോള്‍ മത്സരം താരം ഉദ്ഘാടനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊല്‍ക്കത്ത പൊലീസിലെയും മോഹന്‍ ബഗാന്റെയും വെറ്ററന്‍ താരങ്ങളാണ് ഫ്രന്‍ഡ്ഷിപ്പ് കപ്പില്‍ ഏറ്റുമുട്ടുക.മോഹന്‍ ബഗാന്റെ മൈതാനത്താണ് മത്സരം. ഇന്നലെ ബംഗ്ലാദേശില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്താണ് എമി മാര്‍ട്ടിനസ് കൊല്‍ക്കത്തയിലെത്തിയത്. സന്ദര്‍ശനത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും കാണും.

Hot Topics

Related Articles