കനത്ത മഴ: വാകത്താനത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു : മൂന്ന് കുടുംബങ്ങൾ ക്യാമ്പിൽ

കോട്ടയം : തുടർച്ചയായ രണ്ടാം ദിവസവും ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഭാഗത്താനം പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വാകത്താനം തൃക്കോതമംഗലം ഗവൺമെൻറ് എൽ പി സ്കൂളിലാണ് ക്യാമ്പ് തുറന്നത്. നിലവിൽ മൂന്ന് കുടുംബങ്ങളെയാണ് ക്യാമ്പിൽ പാർപ്പിച്ചിരിക്കുന്നത്. ഇവരുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടർന്നാണ് ഇവിടെ ക്യാമ്പ് സ്ഥാപിച്ച് ഇവരെ മാറ്റി പാർപ്പിച്ചിരിക്കുന്നത്. അപകട സാധ്യതകൾ ഒഴിവാക്കാൻ അധികൃതർ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles