ഗീതാഞ്ജലിപടി – കലതിവിള പടി റോഡ് ഡെപ്യൂട്ടി സ്പീക്കര്‍ നാടിന് സമര്‍പ്പിച്ചു

പന്തളം തെക്കേക്കര- കൊടുമണ്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗീതാഞ്ജലിപടി – കലതിവിള പടി റോഡ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ റോഡുകളുടെ നിര്‍മാണത്തിന് സര്‍ക്കാര്‍ വലിയ പ്രാമുഖ്യം നല്‍കുന്നുണ്ടെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
2022 -2023 വര്‍ഷത്തിലെ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. പ്രദേശവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു ഈ റോഡിന്റെ നിര്‍മാണം.

Advertisements

യോഗത്തില്‍ കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷനായിരുന്നു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ്, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധരപണിക്കര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പുഷ്പലത, അംബിക ദേവരാജ്, സിപിഐ എല്‍സി സെക്രട്ടറി ബിനു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു പദ്ധതി നിര്‍വഹണ ചുമതല.

Hot Topics

Related Articles