കനത്തമഴയിൽ വെള്ളത്തിൽ മുങ്ങി വടവാതൂർ തേമ്പ്രവാൽ കടവ് റോഡ്

കോട്ടയം: കനത്തമഴയിൽ വെള്ളത്തിൽ മുങ്ങിവടവാതൂർ തേമ്പ്രവാൽക്കടവ് റോഡ്. വടവാതൂർ സെവൻത് ഡേ സ്‌കൂളിനു സമീപത്തു നിന്നും തേമ്പ്രവാൽ കടവിലേയ്ക്കുള്ള റോഡിലാണ് അതിരൂക്ഷമായ വെള്ളക്കെട്ടുള്ളത്. കനത്ത മഴയെ തുടർന്ന് തേമ്പ്രവാൽക്കടവിന്റെ ഭാഗത്തായാണ് ഇപ്പോൾ വെള്ളം കെട്ടി നിൽക്കുന്നത്. മഴ ശക്തമായാൽ ഈ പ്രദേശമാകെ വെള്ളത്തിൽ മുങ്ങും. ഇത്തരത്തിൽ വെള്ളത്തിൽ മുങ്ങിയാൽ പ്രദേശത്ത് കൂടി വാഹനയാത്ര പോലും ദുഷ്‌കരമായി മാറും. ഈ സാഹചര്യത്തിലാണ് ഇപ്പോൾ യാത്രക്കാർക്ക് ഈ പ്രദേശത്തെ വെള്ളക്കെട്ട് ദുരിതമായി മാറിയത്.

Advertisements

കെകെ റോഡിനെയും എംസി റോഡിനെയും ബന്ധപ്പെടുത്തുന്ന വടവാതൂർ ബണ്ട് റോഡിലേയ്ക്ക് അതിവേഗം എത്താൻ സാധിക്കുന്ന റോഡാണ് ഇത്. ഈ റോഡിലാണ് ഇപ്പോൾ വെള്ളക്കെട്ടുണ്ടായതും യാത്രക്കാർക്ക് യാത്ര ദുരിതമായി മാറിയിരിക്കുന്നതും. ഈ സാഹചര്യത്തിൽ അടിയന്തരമായി റോഡ് അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.