ജലനിരപ്പുയരുന്നു ; കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കളക്ടർ

പത്തനംതിട്ട : കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ ജില്ലയിൽ വിവിധയിടങ്ങളിലായി വീടുകൾക്ക് ഭാഗീകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോഴഞ്ചേരി, അടൂർ, കോന്നി, തിരുവല്ല എന്നീ വില്ലേജുകളിലായി 12 വീടുകൾക്കാണ് ഭാഗീകമായ നാശനഷ്ടങ്ങൾ സംഭവിച്ചത്. മഴ കൂടുതൽ ശക്തമായ സാഹചര്യത്തിൽ മല്ലപ്പള്ളി താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 15 പേരെ മാറ്റി താമസിപ്പിച്ചിട്ടുണ്ട് .
കനത്ത മഴയും കക്കാട്ടാറിലൂടെയുള്ള നിലവിലുള്ള നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുവാൻ സാധ്യതയെ ന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Advertisements

ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ അഞ്ച് സ്പില്‍വെ ഷട്ടറുകളും പരമാവധി 200 സെ.മി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കാമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 60 സെ.മി. വരെ ജലനിരപ്പ് ഉയരാനുളള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

Hot Topics

Related Articles