ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് വല്ലാത്ത ആശയക്കുഴപ്പത്തിൽ ; നിയമ മന്ത്രി പി രാജീവ്

തിരുവനന്തപുരം : ഏക സിവല്‍കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് വല്ലാത്ത ആശയക്കുഴപ്പത്തിലാണെന്ന് നിയമമന്ത്രി പി രാജീവ്.ഒരു സംസ്ഥാനത്തിലെ കോണ്‍ഗ്രസ് മന്ത്രി പിന്തുണച്ചു. മറ്റു പല സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതി. അഖിലേന്ത്യ നേതൃത്വവും നിലപാടില്‍ വ്യക്തത വരുത്തിയിട്ടില്ല. വിഷയത്തില്‍ അദ്ഭുതകരമായ പ്രതികരണം കേരളത്തിലെ പ്രതിപക്ഷ നേതാവിന്റേതാണ്. ബിജെപിയും സിപിഎമ്മും പ്രശ്നത്തില്‍ ഒരുപോലെ എന്ന് സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എത്രമാത്രം പ്രതിസന്ധി കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നു എന്നതിന് തെളിവാണതെന്നും പത്രപ്രവര്‍ത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ അദ്ദേഹം പറഞ്ഞു.

Advertisements

ഏക സിവില്‍ കോഡ് അടിയന്തരമോ അനിവാര്യമോ അല്ല എന്ന സുവിധിതമായ നിലപാടാണ് ലോ കമീഷൻ സ്വീകരിച്ചത്. ഏക സിവില്‍കോഡിലൂടെ ഹിന്ദുത്വ പദ്ധതി അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ധ്രുവീകരണമാണ് ലക്ഷ്യം. വിഷയത്തില്‍ നിലപാട് സ്വീകരിക്കാൻ പറ്റാത്തവരാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ദേശീയ പാര്‍ടി എന്ന നിലയില്‍ കോണ്‍ഗ്രസ് തങ്ങളുടെ അഭിപ്രായം തുറന്നുപറയാൻ തയ്യാറാകണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടാത്ത സാഹചര്യം സംസ്ഥാനത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം അസാധാരണ സാഹചര്യം വരുമ്പോള്‍ കോടതിയെ സമീപിക്കേണ്ടിവരും. അത് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ പാടില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍, നാടിന്റെ പൊതുതാല്‍പ്പര്യം പ്രതിസന്ധിയിലാകുമ്പോള്‍ സര്‍ക്കാരിനു ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടിവരും. 2018ലെ യുജിസി റഗുലേഷൻ അനുസരിച്ച്‌ എല്ലാ സംസ്ഥാനങ്ങളും നിയമം മാറ്റണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. അതനുസരിച്ചുള്ള നിയമനിര്‍മാണമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles