മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ബിരുദ/ബിരുദാനന്തര ബിരുദ അലോട്ടുമെൻ്റിലെ പ്രശ്നങ്ങൾ പരിഹരിക്കണം

മഹാത്മാഗാന്ധി സർവ്വകലാശാലയിലെ കോളേജുകളിലേക്ക് ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും cap വഴി അലോട്ട്മെന്റ് നടക്കുന്നു. അലോട്ട്മെന്റ് ലഭിച്ചവർ പലരും ഓട്ടോണമസ് കോളേജിൽ ചേർന്നവരാണ്. അവരെ വീണ്ടും വീണ്ടും അലോട്ട് ചെയ്യുകയാണ്. അതു വഴി ഈ പ്രക്രിയ ഒരു പ്രഹസനമായി മാറുന്നു. അതുപോലെ മറ്റ് സർവ്വകലാശാലകളിൽ ചേരാനാഗ്രഹിക്കുന്നവർ താൽക്കാലികമായി മൂന്നാമത്തെ അലോട്ട്മെന്റ് വരെ നിൽക്കുന്നു. അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സംവിധാനമുണ്ടാകണം. പുറത്തു നിൽക്കുന്നവർ പുറത്തു തന്നെ നിൽക്കുന്നു. അകത്തായവർ ചേരുന്നുമില്ല .ബിരുദാനന്തരബിരുദപ്രവേശനത്തിനാണ് ഏറ്റവും വലിയ പ്രതിസന്ധി വന്നിരിക്കുന്നത്. സർവ്വകലാശാല കണ്ണുതുറക്കണം. പ്രശ്നപരിഹാരം ഉടൻ ഉണ്ടാകണമെന്ന് കെ.എസ്.സി (എം) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ചാമക്കാല ആവശ്യപ്പെട്ടു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.