പുരുഷന്മാര്‍ക്കായി ദേശീയ കമ്മിഷൻ രൂപീകരിക്കണം : ഹർജി തള്ളി സുപ്രിംകോടതി

ന്യൂഡല്‍ഹി: പുരുഷന്മാര്‍ക്കായി ദേശീയ കമ്മിഷൻ രൂപീകരിക്കണമെന്ന ഹരജി തള്ളി സുപ്രിംകോടതി. ഗാര്‍ഹിക പീഡനം മൂലം വിവാഹിതരായ പുരുഷന്മാര്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇതിനെതിരെയുള്ള നടപടികള്‍ക്കായി കമ്മിഷൻ രൂപീകരിക്കണമെന്നുമായിരുന്നു ഹരജി. ജസ്റ്റിസ് സൂര്യ കാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. ഗാര്‍ഹിക പീഡനം മൂലം മരിക്കുന്ന പെണ്‍കുട്ടികളുടെ കണക്ക് കൈവശമുണ്ടോ എന്നായിരുന്നു ഹരജി തള്ളിക്കൊണ്ട് കോടതിയുടെ ചോദ്യം.

Advertisements

മഹേഷ് കുമാര്‍ തിവാരി എന്ന അഭിഭാഷകനാണ് ഹരജിക്കാരൻ. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2021ലെ സര്‍വേ ഫലം ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ ഹരജി സമര്‍പ്പിച്ചത്. ഈ വര്‍ഷം മാത്രം വിവാഹിതരായ 81,063 പുരുഷന്മാര്‍ ജീവനൊടുക്കി എന്നാണ് സര്‍വേയിലുള്ളതെന്നാണ് വാദം. സ്ത്രീകളുടെ എണ്ണം 28,680ഉം. പുരുഷന്മാര്‍ ജീവനൊടുക്കുന്ന വിഷയത്തെ നിസ്സാരമായി കാണരുതെന്നും ഇത്തരത്തിലുള്ള പരാതികള്‍ വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശം നല്‍കണമെന്നും ഹരജിയിലുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹരജിക്കാരൻ ഉന്നയിക്കുന്നത് ഏകപക്ഷീയമായ കാര്യങ്ങളാണെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് ആളുകള്‍ ജീവനൊടുക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.