വൈകിയാല്‍ മൂല്യങ്ങള്‍ തകരും ; ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ അമാന്തം പാടില്ല ; ഉപരാഷ്ട്രപതി ജഗധീപ് ധന്‍കര്‍

ഡല്‍ഹി : ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ അമാന്തം പാടില്ലെന്ന് ഉപരാഷ്ട്രപതി ജഗധീപ് ധന്‍കര്‍. വൈകിയാല്‍ മൂല്യങ്ങള്‍ തകരുമെന്നും ജഗധീപ് ധന്‍കര്‍ അഭിപ്രായപ്പെട്ടു.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഗോത്രവിഭാഗങ്ങളെ ഏക സിവില്‍ കോഡില്‍ നിന്ന് ഒഴിവാക്കിയേക്കും. ഇതിനിടെ ആംആദ്മി പാര്‍ട്ടിയില്‍ ഭിന്നത തലപൊക്കി.

Advertisements

ഏക സിവില്‍ കോഡില്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍, വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന കൃത്യമായ സൂചനയാണ് ഉപരാഷ്ട്രപതി നല്‍കുന്നത്. ബില്ലവതരണത്തിന് മുന്നോടിയായി ചേര്‍ന്ന നിയമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് കിട്ടിയ പ്രതികരണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡിന്‍റെ കരട് തയ്യാറായതിന് പിന്നാലെ മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയുമായി പ്രധാനമന്ത്രിയും, അമിത് ഷായുംകൂടിക്കാഴ്ച നടത്തി. ഉത്തരാഖണ്ഡ് തയ്യാറാക്കിയ സിവില്‍ കോഡിന്‍റെ കരട് ദേശീയ തലത്തില്‍ തയ്യാറാക്കുന്ന സിവില്‍ കോഡിന് ആധാരമായേക്കും.

Hot Topics

Related Articles