ചോഴിയക്കാട് കുംഭകുട ആഘോഷസമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 13 ഞായറാഴ്ച ആനയൂട്ട് നടക്കും ; പ്രമുഖ ഗജവീരന്മാർ പങ്കെടുക്കും

പനച്ചിക്കാട്: കോട്ടയം വെള്ളൂത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ ചോഴിയക്കാട് കുംഭകുട ആഘോഷസമിതിയുടെയും മാതംഗമിത്ര കൂട്ടായ്മയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഒൻപതോളം ആനകളെ അണിനിരത്തി പ്രത്യക്ഷ ഗണപതിഹോമവും മാതംഗമിത്ര ആനയൂട്ടും നടക്കും. വെള്ളൂത്തുരുത്തി ഭഗവതി ക്ഷേത്രം തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ എട്ടരയ്ക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

Advertisements

അതെ അവസരത്തിൽ തന്നെ ഈ വർഷത്തെ മികച്ച യുവചട്ടക്കാരനുള്ള മാതംഗമിത്ര കളഭ സേവനരത്‌നം പുരസ്‌കാരം കോന്നി സുരേന്ദ്രന്റെ സാരഥി പട്ടാമ്പി വൈശാഖിന് നൽകുന്നു. ഗജപരിപാലന രംഗത്ത് 40 വർഷകാലത്തിലേറെ പ്രവർത്തിച്ചു വരുന്ന നിലവിൽ 17 വർഷമായി ചാന്നാനിക്കാട് ഷീലയുടെ സാരഥിയായ കുറിച്ചിത്താനം ശശി, ഹരിപ്പാട് വിജയലക്ഷ്മിയുടെ സാരഥിയായ തോളൂർ ബാലകൃഷ്ണൻ
എന്നിവരെ ആദരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വർഷങ്ങളായി ആന ചികിത്സ രംഗത്ത് പ്രവർത്തിച്ചുവരുന്ന ആന ചികിത്സ വിദഗ്ധൻ സാബു സി ഐസക്കിനെ ആദരിക്കും. തുടർന്ന് ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിൽ ആനചരിത്രം ഫോട്ടോ എക്‌സിബിഷനും നടക്കും. പുതുപ്പള്ളി കേശവൻ, പുതുപ്പള്ളി സാധു, മധുരപുറം കണ്ണൻ, കിരൺ നാരായണൻകുട്ടി, പാമ്പാടി സുന്ദരൻ, വള്ളംകുളം പുത്തെൻകാവ്മല നാരായണൻകുട്ടി, വാഴപ്പള്ളി മഹാദേവൻ, ചാന്നാനിക്കാട് ഷീല, ഓതറ ശ്രീപാർവതി എന്നീ ആനകളാണ് ഗജപൂജയിലും ആനയൂട്ടിലും പങ്കെടുക്കുന്നത്.

Hot Topics

Related Articles