ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച എബി യുടെ സംസ്ക്കാരം ഇന്ന്

കുറവിലങ്ങാട്; ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മണ്ണയ്ക്കനാട് പാലത്താനത്ത് എബി അഗസ്റ്റ്യന്റെ സംസ്‌കാരം വ്യാഴാഴ്ച 4.30ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മണ്ണയ്ക്കനാട് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും. കഴിഞ്ഞ 28നാണ് എബിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനം മണല്‍തിട്ടയില്‍ കയറി മറിഞ്ഞ് അപകടമുണ്ടായത്.

Advertisements

വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിക്കാനാണ് ശ്രമം. എബിക്കൊപ്പം വിദേശത്തായിരുന്ന ഭാര്യയും മക്കളും കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു.ഭാര്യ: ഇടുക്കി ചെമ്പകപ്പാറ പെരുനിലത്ത് ആഷ മേരി ജോര്‍ജ്ജ്
മക്കള്‍: റെയ്‌സ, റയാന്‍ (ഇരുവരും വിദ്യാര്‍ത്ഥികൾ).

Hot Topics

Related Articles