കോട്ടയം- പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത; തീവ്രന്യൂനമര്‍ദം ‘ജവാദ്’ ചുഴലിക്കാറ്റായി മാറി

എറണാകുളം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമര്‍ദം ‘ജവാദ്’ ചുഴലിക്കാറ്റായി മാറി. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് നാളെ രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡിഷ തീരാത്തെത്താന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവില്‍ ന്യൂനമര്‍ദ്ദം വിശാഖപട്ടണത്തില്‍ നിന്നു 400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നതായും ഡിസംബര്‍ 5ന് ഒഡിഷയിലെ പുരി തീരത്ത് എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്ന് ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തേക്കു നീങ്ങാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisements

അതേസമയം, സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെലോ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിനു സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യെലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

05-12-2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.

06-12-2021: കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.