ന്യൂസ് ഡെസ്ക് : അടുത്തിടെയാണ് കേരളത്തിലെ പത്തോളം യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് റെയ്‌ഡ് നടന്നത്. 25കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി പിന്നീട് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
നടിയും അവതാരകയുമായ പേര്‍ളി മാണിയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. എന്നാല്‍ റെയ്ഡ് സംബന്ധിച്ച് താരം അന്ന് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ മെറ്റയുടെ പുതിയ ആപ്പായ ത്രെഡ്സിലൂടെ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് താരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ഈയിടെ എന്റെ വീട്ടില്‍ ഇ ഡി റെയ്ഡ് നടന്നു. പിന്നീടാണ് അറിഞ്ഞത്. അവര്‍ നെറ്റ്ഫ്ലിക്സില്‍ വന്ന ‘ലുഡോ’ എന്ന സിനിമ കണ്ടു. അതില്‍ ഞാൻ അഭിനയിച്ച കഥാപാത്രമായ ഷീജ യഥാര്‍ത്ഥമാണെന്ന് കരുതി.’ എന്നാണ് പേര്‍ളി മണി കുറിച്ചത്.അനുരാഗ് ബസു സംവിധാനം ചെയ്ത ചിത്രമാണ് ‘ലുഡോ’. 2020 റിലീസായ ഈ ചിത്രത്തില്‍ ഡോണിന്റെ പണപ്പെട്ടി മോഷ്ടിച്ച് രക്ഷപ്പെടാൻ നോക്കുന്ന ഷീജ തോമസ് എന്ന മലയാളിയായാണ് പേര്‍ളി അഭിനയിച്ചത്.