തിരുവനന്തപുരം : ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറിനെ പുകഴ്ത്തി ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍ . ഡിവൈഎഫ്ഐ ജില്ലകളിലെ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി നടത്തിവരുന്ന ‘ഹൃദയപൂര്‍വം’ പദ്ധതി പ്രകാരമാണ് പൊതിച്ചോര്‍ വിതരണം ചെയ്യുന്നത്.ജാതി മത വ്യത്യാസമില്ലാതെ മാനവികതയെ വാഴ്ത്തുന്നതാണ് ഈ പദ്ധതിയെന്നാണ് ഗാര്‍ഡിയൻ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്നേഹത്തോടെ പാകം ചെയ്ത ഭക്ഷണമാണ് ഏറ്റവും നല്ലത് എന്നൊരു ക്ളീഷേ പ്രയോഗമുണ്ട്. എന്നാല്‍, മാനുഷിക ബോധത്തോടെ പാകം ചെയ്താല്‍ രുചികരമായ ഭക്ഷണം തയ്യാറാക്കാമെന്ന് കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകള്‍ തെളിയിക്കുകയാണ് എന്ന മുഖവുരയോടെയാണ് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോര്‍ പദ്ധതിയെക്കുറിച്ച് ഗാര്‍ഡിയൻ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
4000ത്തിലധികം പൊതികളാണ് രോഗികള്‍ക്ക് ഒരു ദിവസം വിതരണം ചെയ്യുന്നത്. താമസ ചിലവുകളും ചികിത്സാ ചിലവുകളും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതിനിടയിലാണ് രോഗികള്‍ക്ക് ആശ്വാസമായി പൊതിച്ചോറുകളെത്തുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പറയുന്നു.
പദ്ധതിയുടെ ലക്ഷ്യം ദാരിദ്ര്യ നിര്‍മാര്‍ജ്ജനം മാത്രമല്ലെന്നും ഇതു വഴി ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതാക്കി സമത്വം കൈവരിക്കലാണെന്നുമുള്ള എം പി എ എ റഹീമിന്റെ വാക്കുകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.