ആർപ്പുക്കര : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന അപ്പർ കുട്ടനാട്ടിലെ മുഴുവൻ കുടുംബങ്ങൾക്ക് കൂടുതൽ അരിയും ഭക്ഷ്യവസ്തുക്കളും വിതരണം നടത്തുവാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി ആവശ്യപ്പെട്ടു.
സാങ്കേതികത്തിന്റെ പേര് പറഞ്ഞു അപകടവസ്ഥയിൽ നിൽക്കുന്ന നിരവധി മരങ്ങൾ മുറിച്ചു മാറ്റുവാൻ സാധിക്കാതെ വിവിധ വകുപ്പുകൾ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാതെ വിവിധ പ്രദേശങ്ങളിലെ അപകടമാവസ്ഥ പരിഹരിക്കുവാൻ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് ഡോ. റോസമ്മ സോണി ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപ്പർ കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ ബണ്ടുകളുടെ ശോച്യാവസ്ഥ മൂലം നിരവധി കുടുംബങ്ങൾ അപകട ഭീഷണിയിലാണ്. പുറംബണ്ടിലെ സംരക്ഷണഭിത്തി നിർമ്മാണത്തിന് സർക്കാർ കൂടുതൽ ഫണ്ട് അനുവദിച്ച് വരും കാലങ്ങളിലെങ്കിലും ഈ കുടുംബങ്ങളെ രക്ഷിക്കുവാൻ നടപടിയുണ്ടാകണം.ആർപ്പുക്കര, അയ്മനം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വെള്ളം കയറിയ പ്രദേശങ്ങളും ക്യാമ്പുകളും ജില്ലാ പഞ്ചായത്ത് മെമ്പർ സന്ദർശിച്ചു.