ഏകസിവില്‍ കോഡ് ; രാഷ്ട്രീയാധിഷ്ഠിതമല്ല മുസ്ലിം ലീഗിനെ ക്ഷണിച്ചത് പ്രശ്നാധിഷ്ഠിത ക്ഷണം ; എം വി ഗോവിന്ദൻ

തൃശൂര്‍: ഏകസിവില്‍ കോഡില്‍ മുസ്ലിം ലീഗിനെ ക്ഷണിച്ചത് പ്രശ്നാധിഷ്ഠിത ക്ഷണമാണെന്നും രാഷ്ട്രീയാധിഷ്ഠിത ക്ഷണമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.വര്‍ഗീയ, മത മൗലീകവാദ വിഭാഗം ഒഴികെയുള്ളവരുടെ യാേജിപ്പാണ് സിപിഎം നിലപാട്.

Advertisements

എന്നാല്‍ കോണ്‍ഗ്രസ് നിലപാടില്‍ വ്യക്തതയില്ലെന്നും ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ എന്നും സ്വാഗതം ചെയ്യുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ലീഗുമായി തൊട്ടു കൂട്ടായ്മയില്ല. സുന്നി ഐക്യത്തില്‍ ഇടത് പക്ഷത്തിന് ആശങ്കയില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles