ലതിക സുഭാഷിനെ പോലെ തലമൊട്ടയടിക്കണോ ! അതോ എവിടെയെങ്കിലും നിരാഹാരം കിടക്കണോ ; സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ ശോഭ സുരേന്ദ്രൻ. തനിക്ക് നേതാക്കളില്‍ നിന്നും അഭിമാനക്ഷതമേറ്റെന്നും ഉള്ളില്‍ കരഞ്ഞ് കൊണ്ടാണ് താൻ പാര്‍ട്ടി ചുമതലകളില്‍ പ്രവര്‍ത്തിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. പാര്‍ട്ടിക്കു വേണ്ടി ജീവിതത്തില്‍ സര്‍വസ്വവും നഷ്ടപ്പെടുത്തേണ്ട സാഹചര്യം വന്നിട്ടുണ്ട്. കുടുംബത്തിലെ പല റോളുകളും ഏറ്റെടുക്കാൻ കഴിയാതെ വന്നിട്ടുണ്ട്.

Advertisements

അതിന് കാരണം കുടുംബത്തെക്കാള്‍ ഈ പ്രസ്ഥാനത്തെ സ്നേഹിച്ചത് കൊണ്ടാണ്. എന്നിട്ടും അങ്ങനെയൊരാളെ, സമൂഹമധ്യത്തില്‍ പാര്‍ട്ടിക്കാരെക്കൊണ്ട് അപമാനിക്കുമ്പോള്‍ ഞാനാണോ ഉത്തരം പറയേണ്ടത്. ഞാൻ എന്താണ് ചെയ്യേണ്ടത്, ലതിക സുഭാഷിനെ പോലെ തലമൊട്ടയടിക്കണോ? അതോ എവിടെയെങ്കിലും നിരാഹാരം കിടക്കണോ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചില കാര്യങ്ങള്‍ സമൂഹത്തോട് തുറന്നു പറയേണ്ടിവരും. അത് പാര്‍ട്ടിയെ കൂടുതല്‍ നന്നാക്കാൻ വേണ്ടിയാണ്. അതിനപ്പുറത്ത് ഇത് അവസാനിക്കണമെന്നതാണ്. ശോഭ പാര്‍ട്ടി പരിപാടികളില്‍ എന്തുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന് താഴെതട്ടില്‍ ചോദ്യം ഉയരുമ്പോള്‍ അതിന് ആരാണ് മറുപടി കൊടുക്കേണ്ടത്. പാര്‍ട്ടി ശക്തമല്ലാതിരുന്ന കാലത്ത് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച നിരവധിയായ നേതാക്കള്‍ ഉണ്ട്. അത് കൂറെക്കൂടി വിശാലമായ രൂതിയില്‍ കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന അധ്യക്ഷൻ ആണെന്നാണ് എനിക്ക് തോന്നുന്നത്.

ബി ജെ പിക്ക് സംസ്ഥാനത്ത് പുതിയ പ്രഭാരിയായി പ്രകാശ് ജാവഡേക്കര്‍ വന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി മുന്നു തവണ ചര്‍ച്ച ചെയ്തു. പക്ഷെ, തന്നെയടക്കം പലരെയും മാറ്റി നിര്‍ത്തുകയാണ്. അതിന് ഉത്തരം പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും അവര്‍ പറഞ്ഞു.തനിക്കെതിരായി പല വാര്‍ത്തകളും വരികയാണ്. ആരാണ് ഈ വാര്‍ത്തകള്‍ നല്‍കുന്നത്?’, ശോഭ സുരേന്ദ്രൻ ചോദിച്ചു.

കഴിഞ്ഞ കുറച്ച്‌ നാളുകളായി പാര്‍ട്ടിയില്‍ തന്നെ ഒതുക്കുകയാണെന്ന ആക്ഷേപം ശോഭ സുരേന്ദ്രൻ ഉന്നയിക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി തന്നെ ഇതില്‍ അവര്‍ ക്ഷോഭം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ശോഭ മത്സരിച്ച ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും വി മുരളീധരൻ സ്ഥാനാര്‍ത്ഥിയാകാനുളള നേതൃത്വത്തിന്റെ നീക്കത്തിനെതിരേയും അടുത്തിടെ ശോഭ തുറന്നടിച്ചിരുന്നു. ജനങ്ങള്‍ ആഗ്രഹിച്ചാല്‍ താൻ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു ശോഭ പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ശോഭയ്ക്ക് ലോക്സഭയിലേക്ക് മത്സരിക്കാൻ സീറ്റ് ലഭിച്ചേക്കില്ലെന്നാണ് സൂചന. ആറ്റിങ്ങലിന് പകരം കൊല്ലം നല്‍കണമെന്ന തരത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നുവെങ്കിലും ഈ സീറ്റ് ബിഡിജെഎസിന് നല്‍കാൻ നേതൃത്വം തീരുമാനിച്ചിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍.

Hot Topics

Related Articles